/indian-express-malayalam/media/media_files/2025/10/29/kalidas-jayaram-2025-10-29-17-12-53.jpg)
മലയാളത്തിന്റെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യ പാർവതിയും മക്കളായ കാളിദാസും മാളവികയുമെല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്.
മാളവികയുടെ ഭർത്താവ് നവനീതിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കാളിദാസ്. അളിയന്റെ പിറന്നാൾ യുകെയിൽ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് കാളിദാസ് ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങളിൽ മാളവികയ്ക്കും നവനീതിനുമൊപ്പം കാളിദാസിന്റെ ഭാര്യ താരിണിയേയും കാണാം.
Also Read: ന്യൂയോർക്കിലെ കൺസേർട്ടിനു മുൻപ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു: ശ്രേയ ഘോഷാൽ
"മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിങ്," എന്നാണ് കാളിദാസ് കുറിച്ചത്.
Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
Also Read: കടുവക്കൂട്ടിലാ കളി, കേരളത്തിലെ വല്ല്യ നടനാണെന്ന് രാഘവന് അറീല്ല, സൂക്ഷിച്ചോ; ഷറഫുദ്ദീനോട് ആരാധകർ
2024 മേയ് മാസത്തിൽ ആയിരുന്നു മാളവികയും നവനീതും തമ്മിലുള്ള വിവാഹം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്.
Also Read: അന്നേ മിടുമിടുക്കിയാണ്; ത്രോബാക്ക് ഓർമ പങ്കിട്ട് നടി, ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us