scorecardresearch

കണ്ണെഴുതി പർദ്ദയിട്ട് 'മൊഞ്ചത്തിയായി' ഷറഫുദ്ദീൻ; അണിയിച്ചൊരുക്കി അനുപമ, വീഡിയോ

The Pet Detective Viral Video: ഷറഫുദ്ദീനും അനുപമ പരമേശ്വരനും നായികാനായകന്മാരായി എത്തിയ 'ദി പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്

The Pet Detective Viral Video: ഷറഫുദ്ദീനും അനുപമ പരമേശ്വരനും നായികാനായകന്മാരായി എത്തിയ 'ദി പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sharafudheen Anupama Parameswaran

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ഷറഫുദ്ദീനും അനുപമ പരമേശ്വരനും. ഇരുവരും നായികാനായകന്മാരായി എത്തിയ 'ദി പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.  ചിത്രത്തിന്റെ നിർമാതാവും ഷറഫുദ്ദീൻ തന്നെ.

Advertisment

ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് ഷറഫുദ്ദീൻ. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പർദ്ദയിട്ടിരിക്കുന്ന ഷറഫുദ്ദീനെയാണ് വീഡിയോയിൽ കാണാനാവുക. ഷറഫുദ്ദീന് മനോഹരമായി കണ്ണെഴുതി കൊടുക്കുന്ന അനുപമയേയും വീഡിയോയിൽ കാണാം. ആർട്ടും ആർട്ടിസ്റ്റും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

Also Read: "കിങ് ഈസ് ബാക്ക്;" എട്ടു മാസത്തിനു ശേഷം മമ്മൂട്ടി കേരളത്തിൽ; ആഘോഷമാക്കി ആരാധകർ

Advertisment

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ദി പെറ്റ് ഡിറ്റക്ടീവിന്റെ നിർമ്മാണം. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. 

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

ടോണി ജോസ് അലുല എന്ന ഡിറ്റക്ടീവ് കഥാപാത്രമായിട്ടാണ് ഷറഫുദ്ദീൻ അഭിനയിക്കുന്നത്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.  പ്രനീഷ് വിജയനാണ് സംവിധായകൻ. പ്രനീഷും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 

ഷറഫുദ്ദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരും ചിത്രത്തിലുണ്ട്. 

Also Read: ആകെയുള്ളൊരു അളിയനല്ലേ, പിറന്നാൾ ആഘോഷമാക്കാതെങ്ങനെ: വീഡിയോയുമായി കാളിദാസ്

രാജേഷ് മുരുകേശൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. 

Also Read: അപ്പു സംവിധായകൻ, മായ നടി, അന്നവർ ഒരു ഹോം ഫിലിം ചെയ്തിരുന്നു:  സുചിത്ര മോഹൻലാൽ

Anupama Parameswaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: