scorecardresearch

അപ്പു സംവിധായകൻ, മായ നടി, അന്നവർ ഒരു ഹോം ഫിലിം ചെയ്തിരുന്നു:  സുചിത്ര മോഹൻലാൽ

"അന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല ഈ രണ്ടുപേരും സിനിമയിലേക്ക് എത്തുമെന്ന്," വിസ്‌മയ നായികയാകുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുചിത്ര

"അന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല ഈ രണ്ടുപേരും സിനിമയിലേക്ക് എത്തുമെന്ന്," വിസ്‌മയ നായികയാകുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുചിത്ര

author-image
Entertainment Desk
New Update
Vismaya Mohanlal Suchithra Pranav

മോഹൻലാലിന്റെ മകൾ വിസ്‌മയ നായികയാകുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു. മോഹൻലാൽ, സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരെല്ലാം പൂജാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

Advertisment

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ്. ചടങ്ങില്‍ സംസാരിച്ച് സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

"ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ദിവസമാണ്. എന്റെ മകൾ സിനിമാമേഖലയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. ഇവിടെ നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കാര്യമാണ് ഓർമവരുന്നത്. ചെറുപ്പത്തിൽ  പ്രണവിന് ഏകദേശം 12 വയസ് ഉള്ളപ്പോൾ വീട്ടിൽ ഞങ്ങൾ സിനിമ ചെയ്തു. അതിന്റെ പേര് 'ആങ്ഗ്രി മായ' എന്നായിരുന്നു. മായയായിരുന്നു (വിസ്മയ) അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകൻ അപ്പുവായിരുന്നു (പ്രണവ്). ഞാൻ ആയിരുന്നു ക്യാമറ. അന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല ഈ രണ്ടുപേരും സിനിമയിലേക്ക് എത്തുമെന്ന്. കുറച്ച് വർഷം മുൻപാണ് മായ സിനിമാ ആഗ്രഹം പറഞ്ഞത്. അങ്ങനെയാണ് തുടക്കം. ആന്റണിക്കും ജൂഡിനും വളരെ നന്ദി," സുചിത്രയുടെ വാക്കുകളിങ്ങനെ. 

Advertisment

"ഈ കൊല്ലം ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു, അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ്," സുചിത്ര കൂട്ടിച്ചേർത്തു. 

Also Read: ആകെയുള്ളൊരു അളിയനല്ലേ, പിറന്നാൾ ആഘോഷമാക്കാതെങ്ങനെ: വീഡിയോയുമായി കാളിദാസ്

"ഞാനൊരിക്കല്‍ പോലും വിചാരിച്ചതല്ല എന്റെ കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന്. കാരണം അവര്‍ക്ക് അവരുടേതായിട്ടുള്ള പ്രൈവസി ഉണ്ട്. അതിനെല്ലാം സമ്മതിച്ച ഒരാളാണ് ഞാനും സുചിയും. ആന്റണിയുടെ വലിയൊരു ആഗ്രഹമായിരുന്നു അപ്പുവും മായയും സിനിമയില്‍ വരണമെന്ന്. ഞാനും സിനിമയില്‍ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയില്‍ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വര്‍ഷങ്ങള്‍ നിലനിര്‍ത്തിയതും. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകള്‍ക്കിട്ട പേര് പോലും വിസ്മയ മോഹന്‍ലാല്‍ എന്നാണ്. " മോഹൻലാലിന്റെ വാക്കുകളിങ്ങനെ.

Also Read:ന്യൂയോർക്കിലെ കൺസേർട്ടിനു മുൻപ് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു: ശ്രേയ ഘോഷാൽ

കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ദിലീപ്, ജോഷി തുടങ്ങിയവരും പങ്കെടുത്തിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.

Also Read: നിന്റെ ഒറ്റ പുലികളി കാരണം ഞാൻ പാൻ ഇന്ത്യൻ എയറിലാണ്; ആര്യനോട് മസ്താനി

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: