/indian-express-malayalam/media/media_files/2025/10/30/bigg-boss-malayalam-season-7-aryan-kathuria-mastani-interview-2025-10-30-12-15-53.jpg)
Bigg Boss Malayalam Season 7
Bigg Boss malayalam Season 7: മലയാളം ബിഗ് ബോസ് ഏഴാം സീസണിലെ വൈൽഡ് കാർഡ് എൻട്രി ആയി എത്തി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി പുറത്തായ മത്സരാർത്ഥിയാണ് മസ്താനി. മസ്താനിയുടെ പല ഗെയിം പ്ലാനുകളും പ്രേക്ഷകരുടെ അനിഷ്ടം സമ്പാദിച്ചിരുന്നു. അതിനാൽതന്നെ വീട്ടിലെത്തി രണ്ടാമത്തെ ആഴ്ച തന്നെ മസ്താനി പുറത്തായി. മസ്താനിയുടെ എവിക്ഷൻ പ്രേക്ഷകരും മത്സരാർത്ഥികളും ഒരുപോലെ ആഘോഷിച്ച ഒന്നായിരുന്നു. പുറത്തുവന്നിട്ടും വലിയ രീതിയിൽ മസ്താനിയ്ക്ക് സൈബർ ബുള്ളിയിംഗ് നേരിടേണ്ടി വന്നു.
Also Read: പ്രണയവും സൗഹൃദവുമല്ല; അനുമോളുടെ സ്ട്രാറ്റജി തകർത്ത അനീഷിന്റെ ഗെയിം ; Bigg Boss Malayalam Season 7
ബിഗ് ബോസിൽ പോയത് ജീവിതത്തിൽ താൻ എടുത്ത ഏറ്റവും വലിയ മണ്ടത്തരമാണെന്ന് മസ്താനി തന്നെ തുറന്നടിച്ചിരുന്നു. പ്രശസ്തരെ അഭിമുഖം ചെയ്ത് നേടിയെടുത്ത തന്റെ നല്ല ഇമേജ് ബിഗ് ബോസ് ഷോയിലൂടെ നെഗറ്റീവായെന്ന് മസ്താനി തന്നെ തുറന്നു പറഞ്ഞിരുന്നു.
അപ്പാനി ശരത്ത് പുറത്തായപ്പോഴുള്ള മസ്താനിയുടെ ആഹ്ളാദപ്രകടനം വലിയ വിവാദമായിരുന്നു. അതിനു പകരം വീട്ടുകയായിരുന്നു, മസ്താനിയുടെ എവിക്ഷൻ സമയത്ത് ആര്യൻ. മുഖംമൂടി വച്ച് നൃത്തം ചെയ്താണ് ആര്യൻ മസ്താനിയുടെ എവിക്ഷൻ ആഘോഷമാക്കിയത്.
Also Read: "നികുതിയായ 15 ലക്ഷം ബിഗ് ബോസ് കൊടുക്കണം; ഇത് ഞങ്ങൾ 8 വാഴകളായത് കൊണ്ടാണോ?" Bigg Boss Malayalam Season 7
ഷോയിൽ നിന്നും എവിക്റ്റായ ആര്യനെ മസ്താനി ഇന്റർവ്യൂ ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. "ആരുമറന്നാലും ഞാൻ നിന്നെ മറക്കില്ല. നിന്റെ ഒറ്റ പുലികളി ഡാൻസ് കാരണം ഞാൻ പുറത്ത് പാൻ ഇന്ത്യൻ എയറിലായിരുന്നു. നീ ആ ഡാൻസ് കളിച്ചതിനു ശേഷം എനിക്ക് തമിഴിലും ഹിന്ദിയിലും തെലുങ്കിൽ നിന്നുമൊക്കെ തെറി വരുന്നുണ്ടായിരുന്നു," എന്നാണ് ആര്യനോട് മസ്താനി പറഞ്ഞത്.
"ഞാൻ ഇടയ്ക്ക് നിന്റെ മുഖം കണ്ട് ഞെട്ടിയെണീക്കാറുണ്ട്," എന്ന് മസ്താനി പറഞ്ഞപ്പോൾ ആര്യൻ മസ്താനിയോട് സോറി പറയുന്നതും വീഡിയോയിൽ കാണാം.
"ഞാനൊക്കെ നിന്റെ ഒരു ഹൊറർ മെമ്മറിയായി പോയി കാണുമല്ലേ. നിന്നോട് മോശമെന്തെങ്കിലും ചെയ്തെങ്കിൽ സോറി. ചെയ്തതെല്ലാം ഷോയുടെ ഭാഗമായിരുന്നു.​അതെല്ലാം അവിടെ കഴിഞ്ഞു, പുറത്ത് എല്ലാവരുമായും സൗഹൃദം നിലനിർത്താൻ ആഗ്രഹിക്കുന്നു," എന്നായിരുന്നു​ ആര്യന്റെ മറുപടി.
എന്തായാലും ഇരുവർക്കുമിടയിലെ മഞ്ഞുരുകി, സൗഹൃദത്തോടെ സംസാരിക്കുന്ന ആര്യനെയും മസ്താനിയേയുമാണ് വീഡിയോയിൽ കാണാനാവുക. ഇരുവരും ഒന്നിച്ച് പുലികളി സ്റ്റെപ്പ് വയ്ക്കുന്നതും വീഡിയോയിൽ കാണാം.
Also Read: 3.5 ലക്ഷം രൂപ നേടി നൂറ; ആദിലയ്ക്കൊപ്പം ചേർന്ന് അക്ബറിനെ ചതിച്ചില്ല; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us