/indian-express-malayalam/media/media_files/2025/10/29/bigg-boss-malayalam-season-7-winner-prize-money-2025-10-29-19-45-49.jpeg)
Screengrab
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പണപ്പെട്ടി പ്രതീക്ഷിച്ചിരുന്ന മത്സരാർഥികൾക്കെല്ലാം നിരാശരാകേണ്ടി വന്നു. പണപ്പെട്ടിയെടുത്ത് മത്സരാർഥി ഹൗസിൽ നിന്ന് പോകുന്ന പതിവ് ഈ സീസണിൽ മാറ്റി. ഇവിടെ ഏഴിന്റെ പണി കിട്ടിയത് വിന്നറാവുന്ന വ്യക്തിക്കാണ്. മണി വീക്കിൽ ടാസ്കുകളിലൂടെ ബിഗ് ബോസ് മത്സരാർഥികൾ വിന്നർക്ക് ലഭിക്കുന്ന തുകയിൽ നിന്ന് പണം നൽകി. ഇങ്ങനെയൊരു മാറ്റം കൊണ്ടുവന്നതിലെ അഭിപ്രായം കണ്ടസ്റ്റൻസിനോട് ചോദിച്ച ബിഗ് ബോസിനെ മത്സരാർഥികൾ എല്ലാവരും ചേർന്ന് പൊരിച്ചുവിട്ടു.
50 ലക്ഷം രൂപയാണ് ബിഗ് ബോസ് വിന്നറിന് ലഭിക്കുന്നത്. മണി വീക്ക് ടാസ്കിലൂടെ മത്സരാർഥികൾക്ക് ബിഗ് ബോസ് പണം നൽകിയതോടെ വിന്നറിന് നിലവിൽ ലഭിക്കുക 45,25,210 രൂപയാണ്. വിന്നറുടെ സമ്മാനത്തുകയിൽ നിന്ന് മത്സരാർഥികൾക്ക് ഇങ്ങനെ പണം കൊടുത്തത് ശരിയാണോ അല്ലയോ എന്നാണ് ബിഗ് ബോസ് ചോദിച്ചത്. അനീഷും അനുവും ഒഴികെ എല്ലാവരും ബിഗ് ബോസിന്റെ തീരുമാനം തെറ്റാണ് എന്നാണ് പറഞ്ഞത്.
Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7
പ്രോത്സാഹന സമ്മാനം നൽകുന്നത് നല്ല കാര്യമാണ് എന്നാണ് ബിഗ് ബോസിന്റെ നീക്കത്തെ പിന്തുണച്ച് അനീഷ് പറഞ്ഞത്. എന്നാൽ പിന്നെ സംസാരിച്ച കണ്ടസ്റ്റൻസ് എല്ലാം ബിഗ് ബോസിനെ വലിച്ചുകീറിയെന്ന് പറയാം. ബിഗ് ബോസ് കടക്കെണിയിൽ ആണോ? പരിപാടിക്ക് നല്ല സ്പോൺസർമാരുണ്ടല്ലോ, പിന്നെ വിന്നറുടെ സമ്മാനത്തുകയിൽ നിന്ന് പണം എടുക്കുന്നത് എന്തിനാണ് എന്നെല്ലാമാണ് എല്ലാവരും ചോദിച്ചത്.
Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7
സമ്മാനത്തുക എത്രയാണ് എന്ന് തനിക്ക് അറിയില്ലായിരുന്നു. എന്നാൽ പ്രൈസ് മണി എത്രയെന്ന് ആരെങ്കിലും ചോദിച്ചാൽ 45,25,210 എന്നൊക്കെ പറയുന്നത് എന്ത് ബോർ ആണെന്നാണ് ഷാനവാസ് പറഞ്ഞത്. വിന്നർക്ക് ലഭിക്കുന്ന സമ്മാനത്തുകയിൽ നിന്ന് വലിയൊരു തുക ടാക്സ് ആയി പോകുന്നുണ്ട്. അതിന്റെ കൂടെ വിന്നറുടെ സമ്മാനത്തുകയിൽ ബിഗ് ബോസും ഈ വിധം പണി കൊണ്ടുവന്നത് ശരിയായില്ലെന്നാണ് നൂറയുടെ വാക്കുകൾ.
50 ലക്ഷം രൂപ വിന്നർക്ക് ലഭിക്കുമ്പോൾ ടാക്സ് ആയി കൊടുക്കേണ്ടത് 15 ലക്ഷം രൂപയാണ്. ടാക്സ് കഴിഞ്ഞുള്ള ബാക്കി തുകയിൽ നിന്ന് ഇപ്പോൾ അഞ്ച് ലക്ഷം കുറഞ്ഞു. ഇനി ബാക്കി എന്തുണ്ട്. ഇങ്ങനെയാണ് എങ്കിൽ ടാക്സ് ആയ 15 ലക്ഷം രൂപ ബിഗ് ബോസ് കൊടുക്ക് എന്നാണ് അനീഷും അനുമോളും ഒഴികെ ഉള്ളവരെല്ലാം പറയുന്നത്. ഇനി സീസണിൽ റേറ്റിങ് കുറവായത് കൊണ്ടാണോ? അതോ ഞങ്ങൾ എട്ട് വാഴകളായത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് എന്നെല്ലാമാണ് ബിഗ് ബോസിനോട് കണ്ടസ്റ്റൻസ് ചോദിക്കുന്നത്.
മണി വീക്ക് ഇങ്ങനെയാക്കി മാറ്റിയ ബിഗ് ബോസിന്റെ ആശയം നല്ലതായിരുന്നു എന്ന് മത്സരാർഥികൾ സമ്മതിക്കുന്നുണ്ട്. എന്നാൽ അത് വിന്നറുടെ സമ്മാനത്തുകയിൽ നിന്ന് കൊടുക്കാതെ മറ്റൊരു എമൗണ്ട് ആയി കൊടുക്കണമായിരുന്നു എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. പിആർ കൊടുത്തവർക്ക് കുറച്ച് തുക കുറയും അപ്പോൾ പിആർ സെറ്റിൽ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവും എന്ന് പറഞ്ഞാണ് അക്ബർ കളിയാക്കുന്നത്.
Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us