scorecardresearch

'നായ്ക്കളെ പോലെ ട്രീറ്റ് ചെയ്തു'; 'പട്ടായ ഗേൾസ്' അടിച്ചു പിരിഞ്ഞപ്പോൾ സംഭവിച്ചത്'; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: നൂറയ്ക്ക് ടോപ് 5ലേക്ക് എത്തിയതിന്റെ അഹങ്കാരം ആണെന്ന വാക്കുകളും അനുമോളിൽ നിന്ന് വന്നു. തന്റെ പ്രശസ്തി കണ്ടാണ് ആദിലയും നൂറയും സൗഹൃദം സ്ഥാപിച്ചത് എന്നും അനുമോൾ ആരോപിച്ചു

Bigg Boss Malayalam Season 7: നൂറയ്ക്ക് ടോപ് 5ലേക്ക് എത്തിയതിന്റെ അഹങ്കാരം ആണെന്ന വാക്കുകളും അനുമോളിൽ നിന്ന് വന്നു. തന്റെ പ്രശസ്തി കണ്ടാണ് ആദിലയും നൂറയും സൗഹൃദം സ്ഥാപിച്ചത് എന്നും അനുമോൾ ആരോപിച്ചു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Adhila and Anumol Fight

Source: Screengrab

ബിഗ് ബോസ് സീസൺ ഏഴിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു അനുമോളും ആദിലയും നൂറയും തമ്മിലുള്ളത്. എന്നാൽ സീസൺ അവസാനിക്കാൻ രണ്ടാഴ്ച മാത്രം ഉള്ളപ്പോൾ ഇരുകൂട്ടരും അടിച്ചുപിരിഞ്ഞു. അനുമോളുടെ ഫെയിം കണ്ടാണ് ആദിലയും നൂറയും തന്നോട് സൗഹൃദം കൂടിയത് എന്നാണ് അനുമോളുടെ വാദം. ബിഗ് ബോസിൽ കഴിഞ്ഞ ദിവസം ഭക്ഷണം വിളമ്പുന്നതിന്റെ പേരിൽ അനുമോളും മറ്റ് മത്സരാർഥികളും തമ്മിൽ തർക്കം ഉണ്ടായപ്പോഴാണ് ആദിലയ്ക്കും നൂറയ്ക്കും നേരെ അനുമോൾ ആഞ്ഞടിച്ചത്. ഇതോടെ 'പട്ടായ ഗേൾസ്'അടിച്ചു പിരിഞ്ഞു. 

Advertisment

നൂറയ്ക്ക് ടോപ് 5ലേക്ക് എത്തിയതിന്റെ അഹങ്കാരം ആണെന്ന വാക്കുകളും അനുമോളിൽ നിന്ന് വന്നു. തന്റെ പ്രശസ്തി കണ്ടാണ് ആദിലയും നൂറയും സൗഹൃദം സ്ഥാപിച്ചത് എന്നും അനുമോൾ ആരോപിച്ചു. ആദിലയോടും നൂറയോടും വഴക്കിട്ട് പിരിഞ്ഞതോടെ ഹൗസിലെ മറ്റ് ആരുമായും സംസാരിക്കാതെ ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് അനുമോളിൽ നിന്ന് വന്നത്. 

Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Bossmalayalam 7

പിആറിന്റെ ബലത്തിൽ ആണ് അനുമോൾ ഹൗസിൽ നിൽക്കുന്നത്, അല്ലാതെ ഒരു യോഗ്യതയും ഇവിടെ നിൽക്കാൻ ഇല്ലെന്നും അനുമോളോട് നൂറ തുറന്നടിച്ചു. അനുമോളെ വിശ്വസിക്കരുത് എന്ന് ശൈത്യ ഉൾപ്പെടെ പലരും പറഞ്ഞിട്ടും തങ്ങൾ വിശ്വസിച്ചില്ലെന്നും എന്നാൽ ഇപ്പോൾ അനുഭവത്തിൽ വന്നതായും ആദില പറഞ്ഞു.അനുമോൾ ഫേക്ക് ആയി അഭിനയിച്ചാണ് ഇവിടെ നിൽക്കുന്നത് എന്നും നമ്മളോടുള്ള സൗഹൃദം അനുമോളുടെ ഗെയിമിന്റെ ഭാഗമായിരുന്നു എന്നും ആദിലയും നൂറയും ആരോപിക്കുന്നു. 

Advertisment

Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7

ജയിക്കാൻ വേണ്ടി അനുമോൾ എന്തും പറയും. അക്ബർ എനിക്കെതിരെ കളിക്കുന്നുണ്ടെങ്കിൽ അത് സ്ട്രെയ്റ്റ് ആയാണ് കളിക്കുന്നത്. അതുകൊണ്ട് അക്ബറിനെ ഞാൻ റെസ്പെക്ട് ചെയ്യുന്നുണ്ട് എന്ന് ആദില പറഞ്ഞു. ഫ്രണ്ട്ഷിപ്പിന്റെ മൂല്യം അനുമോൾക്ക് അറിയില്ല. അതുകൊണ്ടാണ് പട്ടികളെ പോലെ നമ്മളെ ട്രീറ്റ് ചെയ്യുന്നത്. ഇവിടെ തുടങ്ങിയ ഫ്രണ്ട്ഷിപ്പ് ഇവിടെ തന്നെ അവസാനിപ്പിക്കാനാണ് അനുമോൾ നോക്കുന്നത്. നമ്മുടെ കൂടെ സൗഹൃദം കൂടാൻ മാത്രം നമ്മുടെ കയ്യിൽ ഒന്നുമില്ല എന്നും ആദിലയും നൂറയും പറയുന്നു.

Also Read: ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു; വേദനയും സമ്മർദവും മറക്കില്ലെന്ന് ഷാനവാസ് ; Bigg Boss Malayalam Season 7

കണ്ണിൽക്കണ്ടവരുടെ ഫെയിം കണ്ടിട്ട് കൂട്ടുകൂടാൻ മാത്രം നമ്മൾക്ക് ഒരു വിലയും ഇല്ലെന്നാണോ കരുതുന്നത്. എല്ലാം ഇവിടെ തീർന്നു. ഈ സ്വഭാവം കൊണ്ടാണ് അനുമോൾക്ക് സുഹൃത്തുക്കൾ ഇല്ലാത്തത്. അടിമകൾ അല്ല സുഹൃത്തുക്കൾ എന്നും ആദിലയും നൂറയും അനുമോളെ ചൂണ്ടി പറഞ്ഞു. 

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: