scorecardresearch

3.5 ലക്ഷം രൂപ നേടി നൂറ; ആദിലയ്ക്കൊപ്പം ചേർന്ന് അക്ബറിനെ ചതിച്ചില്ല; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ആദിലയും നൂറയും ഒരുമിച്ചിരുന്നെങ്കിൽ ഇവർക്ക് അക്ബറിനെ പുറത്താക്കാമായിരുന്നു. എന്നാൽ നൂറ ഫെയർ ആയി കളിച്ച് അക്ബറിനൊപ്പം നിന്ന് ആദിലയെ പുറത്താക്കി

Bigg Boss Malayalam Season 7: ആദിലയും നൂറയും ഒരുമിച്ചിരുന്നെങ്കിൽ ഇവർക്ക് അക്ബറിനെ പുറത്താക്കാമായിരുന്നു. എന്നാൽ നൂറ ഫെയർ ആയി കളിച്ച് അക്ബറിനൊപ്പം നിന്ന് ആദിലയെ പുറത്താക്കി

author-image
Television Desk
New Update
Bigg Boss Malayalam Season 7 Noora and Akbar

Source: Screengrab

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ടാസ്കുകൾ ജയിക്കുന്നതിൽ വീണ്ടും തന്റെ പവർ കാണിച്ച് നൂറ. ടിക്കറ്റ് ടു ഫിനാലെ ജയിച്ചതിന് പിന്നാലെ ബിഗ് ബാങ് മണി വീക്കിലെ ഏറ്റവും ഉയർന്ന തുകയായ 3.5 ലക്ഷം രൂപ ലഭിക്കുന്ന ടാസ്കും നൂറ റാഞ്ചി. അക്ബറുമായി ചേർന്നുള്ള ബുദ്ധിപരമായ നീക്കത്തിലൂടെയാണ്  ഇത്രയും വലിയ തുക നൂറയ്ക്ക് നേടിയെടുക്കാനായത്. 

Advertisment

ഗെയിമിന്റെ അവസാന ഘട്ടത്തിൽ ആദില, നൂറ, അക്ബർ എന്നിവർ ആണ് വന്നത്. ഇവിടെ തനിക്കൊപ്പം നിന്ന അക്ബറിനെ ചതിച്ചുകൊണ്ട് ആതിലയ്ക്കൊപ്പം ചേരാൻ നൂറ തയ്യാറായില്ല. ആദിലയും നൂറയും ഒരുമിച്ചിരുന്നെങ്കിൽ ഇവർക്ക് അക്ബറിനെ പുറത്താക്കാമായിരുന്നു. എന്നാൽ നൂറ ഫെയർ ആയി കളിച്ച് അക്ബറിനൊപ്പം നിന്ന് ആദിലയെ പുറത്താക്കി. 

Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7

ഒടുവിൽ നൂറയും അക്ബറും അവസാനം വന്ന ഘട്ടത്തിൽ ബിഗ് ബോസ് ട്വിസ്റ്റ് കൊണ്ടുവന്നു. അക്ബർ, നൂറ എന്നിവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ മറ്റ് മത്സരാർഥികളോട് ബിഗ് ബോസ് പറഞ്ഞു. നൂറയുടെ പേര് എല്ലാവരും പറഞ്ഞതോടെ നൂറയ്ക്ക് 3.5 ലക്ഷം രൂപ ലഭിച്ചു. അക്ബറിനെ നൂറ ചതിച്ചില്ല എന്നതാണ് അനീഷ് ഉൾപ്പെടെയുള്ളവർ ഈ സമയം ചൂണ്ടിക്കാണിച്ചത്.

Advertisment

Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7

ഫിസിക്കലി ആയിരുന്നു എങ്കിൽ ഒരുപക്ഷേ നൂറയെ അക്ബറിന് തോൽപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ നൂറയുടെ കാര്യമായതിനാൽ അതും ഉറപ്പിച്ച് പറയാനായില്ല. കാരണം. ടാസ്കുകളിൽ തീപാറും പ്രകടനം ആണ് നൂറയിൽ നിന്ന് വരുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ആര്യനെ പിന്നിലാക്കിയാണ് നൂറ ഒന്നാമത് എത്തിയത്. 

Also Read: ഷോ ക്വിറ്റ് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചു; വേദനയും സമ്മർദവും മറക്കില്ലെന്ന് ഷാനവാസ് ; Bigg Boss Malayalam Season 7

മറ്റ് സീസണുകളെ അപേക്ഷിച്ച് ഇത്തവണ മണി ബോക്സ് കൊണ്ടുവരാതെയാണ് ബിഗ് ബോസ് ഗെയിം മാറ്റി കളിച്ചത്. മണി ബോക്സ് എടുത്ത് ഹൗസ് വിടാൻ പ്ലാൻ ഇട്ടവരിൽ മുൻപിൽ ആദിലയായിരുന്നു. ഹൗസിൽ വെച്ച് തന്നെ ആദില ഇക്കാര്യം ചർച്ച ചെയ്യുകയും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഇപ്പോൾ ടാസ്കിലൂടെ നൂറ 3.5 ലക്ഷം നേടിയതോടെ  മണിബോക്സ് എടുക്കാനിരുന്ന ആദിലയ്ക്ക് ആശ്വസിക്കാം. 

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: