scorecardresearch

പ്രണയവും സൗഹൃദവുമല്ല; അനുമോളുടെ സ്ട്രാറ്റജി തകർത്ത അനീഷിന്റെ ഗെയിം ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: മറ്റ് എല്ലാ മത്സരാർഥികളും അനുമോൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോൾ അനീഷ് ക്യാപ്റ്റനോട് ചോദിച്ചത് അനുമോൾ ചെയ്ത തെറ്റ് എന്താണ് എന്നായിരുന്നു

Bigg Boss Malayalam Season 7: മറ്റ് എല്ലാ മത്സരാർഥികളും അനുമോൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോൾ അനീഷ് ക്യാപ്റ്റനോട് ചോദിച്ചത് അനുമോൾ ചെയ്ത തെറ്റ് എന്താണ് എന്നായിരുന്നു

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aneesh Anumol

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴ് നൂറാം ദിവസത്തോട് അടുക്കുമ്പോൾ അനുമോൾ-അനീഷ് കോംമ്പോ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ആദിലയോടും നൂറയോടും പിണങ്ങിയതിന് ശേഷം ഹൗസിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അനുമോളോട് അനീഷ് ആണ് കൂടുതൽ സൗഹൃദത്തിൽ അങ്ങോട്ട് പോയി സംസാരിക്കുന്നത്. ഇവിടെ അനുമോളുടെ ഗെയിം സ്ട്രാറ്റജിയിൽ അനീഷ് വീണ് പോയതാണെന്ന് വിലയിരുത്തൽ ഉയരുന്നുണ്ട്. എന്നാൽ അനുമോളെ വോട്ടിങ്ങിൽ ഉൾപ്പെടെ മറികടക്കാനുള്ള അനീഷിന്റെ ഗെയിം സ്ട്രാറ്റജിയാണ് ഇതെന്ന വാദങ്ങളും ശക്തമാണ്. 

Advertisment

നിലവിൽ ഒറ്റപ്പെടൽ സ്ട്രാറ്റജിയാണ് അനുമോൾ ഹൗസിൽ സ്വീകരിച്ചിരിക്കുന്നത്. അനുമോളുടെ ഈ സ്ട്രാറ്റജി തകർക്കുകയാണ് അനീഷിന്റെ ശ്രമം. അനുമോളെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ആദിലയും നൂറയുമായുള്ള പ്രശ്നം പരിഹരിക്കാൻ പറയുകയുമെല്ലാം ചെയ്ത് അനുമോൾക്ക് അനീഷ് പിന്തുണ നൽകുന്നു. 

അനുമോളുമായി അടുത്ത് നിൽക്കുന്നതിലൂടെ വോട്ടിൽ അതിന്റെ നേട്ടമുണ്ടാക്കാം എന്നായിരിക്കാം അനീഷിന്റെ കണക്ക് കൂട്ടൽ. ആദിലയും നൂറയുമായി വേർപിരിഞ്ഞതിന് പിന്നാലെ കിച്ചൺ ഡ്യൂട്ടിയിൽ ഇനി കയറില്ലെന്ന് അനുമോൾ പറഞ്ഞിരുന്നു. ഇതുൾപ്പെടെ ചർച്ച ചെയ്യാൻ ക്യാപ്റ്റനായ നൂറ രാത്രി വിളിച്ച മീറ്റിങ്ങിൽ എല്ലാവരും ചേർന്ന് അനുമോളെ ആക്രമിക്കുകയാണ് ചെയ്തത്. 

Also Read: എനിക്ക് ഷാനവാസിക്കയെ കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ട്: മേഘ്ന വിൻസെന്റ്, Bigg Boss Malayalam 7

Advertisment

മറ്റ് എല്ലാ മത്സരാർഥികളും അനുമോൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചപ്പോൾ അനീഷ് ക്യാപ്റ്റനോട് ചോദിച്ചത് അനുമോൾ ചെയ്ത തെറ്റ് എന്താണ് എന്നായിരുന്നു. നൂറ ഉൾപ്പെടെയുള്ളവർ സമാനമായ തെറ്റ് മുൻപ് ചെയ്തിട്ടുണ്ടെന്നും അനീഷ് പറഞ്ഞു. അനുമോളെ വെള്ളപൂശാനാണ് അനീഷ് ശ്രമിക്കുന്നത് എന്ന് പറഞ്ഞ് മറ്റ് മത്സരാർഥികളെല്ലാം അനീഷിനെതിരെ തിരിഞ്ഞു.

Also Read: അനുമോൾക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് പൊരുതി അനീഷ്; Bigg Boss Malayalam Season 7

ഇങ്ങനെ ഹൗസിൽ അനീഷും അനുമോളും ഒറ്റപ്പെട്ടു എന്ന പ്രതീതി ഇരുവരും സൃഷ്ടിച്ചു. അനുമോളുടെ ഗെയിം സ്ട്രാറ്റജി അനീഷ് തനിക്ക് കൂടി പ്രയോജനപ്പെടുത്തി. അനീഷ് ഇങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അനുമോളുടെ മറ്റ് ഡ്രാമകളും ചിലപ്പോൾ അവസാന ദിവസങ്ങളിൽ വരുമായിരുന്നു. അത് വോട്ടിങ്ങിലും പ്രതിഫലിക്കും. ഹൗസിലെ മറ്റുള്ളവരെല്ലാം തങ്ങൾക്കെതിരെ തിരിയുന്നതിലൂടെ വോട്ട് കൂട്ടാം എന്ന് അനുമോളെ പോലെ അനീഷും കണക്ക് കൂട്ടുന്നു.

Also Read:  ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: