/indian-express-malayalam/media/media_files/2025/11/04/prithviraj-daughter-mallika-sukumaran-2025-11-04-11-04-14.jpg)
മുതിർന്ന നടി മല്ലികാ സുകുമാരന്റെ ജന്മദിനമാണിന്ന്. അമ്മയ്ക്ക് ആശംസകൾ നേർന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ആശംസകുറിപ്പുകൾ പങ്കിട്ടിട്ടുണ്ട്.
കുഞ്ഞ് അല്ലിയെ ഒക്കത്തെടുത്തു നിൽക്കുന്ന മല്ലിക സുകുമാരന്റെ ഒരു ത്രോബാക്ക് ചിത്രമാണ് പൃഥ്വിരാജ് പങ്കിട്ടത്. അല്ലിയും അച്ഛമ്മയും എന്നാണ് ചിത്രത്തിന് പൃഥ്വി നൽകിയ ഹാഷ് ടാഗ്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കും പൂർണിമയ്ക്കും ഒക്കെ റോൾ മോഡൽ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ.
കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്.
1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.
Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്
തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.
Also Read: വഴക്ക് കേൾക്കാതെ വീട്ടിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയതാണ്, ഇപ്പോൾ നോക്കൂ: ദിയയെ പ്രശംസിച്ച് അഹാന
കെ. കെ രാജീവിന്റെ 'പെയ്തൊഴിയാതെ' എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. 'ഇന്ദുമുഖി ചന്ദ്രമതി' തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.
Also Read: സത്യം മാത്രം പറയുന്നവൾ, സുന്ദരിയായ വാശിക്കാരി: മകൾക്ക് ആശംസയുമായി കൃഷ്ണകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us