scorecardresearch

അവിടെ വച്ച് ഞാൻ നിനക്കെന്റെ  പ്രേമം തരും: ലാലേട്ടന്റെ കണ്ണിൽ വീണ്ടും സോളമനെ കണ്ടെന്ന് ആരാധകർ

പത്മരാജൻ ചിത്രം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 40-ാം വർഷത്തിലേക്ക്. ഓർമകൾ പങ്കിട്ട് മോഹൻലാൽ. ചിത്രവുമായി ബന്ധപ്പെട്ട മനോഹരമായൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

പത്മരാജൻ ചിത്രം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 40-ാം വർഷത്തിലേക്ക്. ഓർമകൾ പങ്കിട്ട് മോഹൻലാൽ. ചിത്രവുമായി ബന്ധപ്പെട്ട മനോഹരമായൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal Munthirivallikal Thalirkkumbol

മലയാള സിനിമയിലെ ഏറ്റവും മനോഹരമായ പ്രണയം തുറന്നു പറഞ്ഞ രംഗങ്ങളിലൊന്ന് ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന പദ്മരാജൻ ചിത്രത്തിൽ കാണാം. സോളമൻ സോഫിയയെ പ്രപ്പോസ് ചെയ്യുന്ന രംഗം. 

Advertisment

Also Read:  പിറന്നാളിനൊപ്പം ആ ചുണക്കുട്ടി പെൺകുട്ടികളുടെ വിജയവും ആഘോഷിച്ച് ചാക്കോച്ചൻ; നിങ്ങള് മാസ്സാണെന്ന് ആരാധകർ

സോഫിയ മുന്തിരിപ്പാടം കണ്ടിട്ടുണ്ടോ എന്നായിരുന്നു സോളമൻ ആദ്യം ചോദിക്കുന്നത്. ഇല്ലെന്നവൾ പറഞ്ഞപ്പോൾ ഒരിക്കൽ അവളെ അവിടെ കൊണ്ടുപോകാമെന്ന വാക്കു കൊടുക്കലായി. " അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്‌തുവോ എന്നു നോക്കാം. അവിടെ വച്ച്..." എന്ന വരികൾ മുഴുമിക്കാതെ സോളമൻ നിർത്തുന്നു.

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

Advertisment

"അവിടെവച്ച്?" എന്ന് സോഫിയ ചോദിക്കുമ്പോൾ, വീട്ടിൽ ചെന്നു വേദപുസ്‌തകത്തിലെ ശലോമോന്റെ ഉത്തമഗീതം ഏഴാമധ്യായത്തിലെ പതിമൂന്നാം വാചകം വായിച്ചുനോക്കൂ എന്നാണ് സോളമന്റെ മറുപടി. 

" നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം.
അതികാലത്തെഴുന്നേറ്റ്‌ തോട്ടങ്ങളില്‍
പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും
മാതള നാരകം പൂത്തുവോയെന്നും നോക്കാം .
അവിടെ വച്ച്‌ നിനക്ക്‌ ഞാനെന്റെ
പ്രണയം നല്‍കും. "  ആ വായനയ്ക്ക് ഒടുവിൽ സോഫിയയുടെ മുഖത്തുവിരിയുന്ന നാണം കലർന്ന ചിരി. മലയാളികൾക്ക് മറക്കാനാവാത്തൊരു പ്രണയരംഗമാണത്. ഒരു മുന്തിരിത്തോട്ടവും സോളമനും പൂച്ചക്കണ്ണുള്ള സോഫിയയും അവരുടെ ടാങ്കര്‍ ലോറിയും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കാഴ്ചയാണ്. 

Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

1986ൽ ആണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ റിലീസ് ചെയ്യുന്നത്. ചിത്രം അതിന്റെ 40-ാം വർഷത്തിലേക്ക് കടക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട മനോഹരമായൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പകർത്തിയതാണ് ഈ റീൽ. മുന്തിരിത്തോട്ടങ്ങളെ ഓർമിപ്പിക്കുന്ന മനോഹരമായ എംബ്രോയിഡറി ചെയ്ത ഒരു ഷർട്ടാണ് റീലിൽ മോഹൻലാൽ അണിയുന്നത്. 

"40 വർഷങ്ങൾ. ഞാനും പപ്പേട്ടനും രണ്ടാമതായി ഒന്നിച്ച ചിത്രം. 1986. മൈസൂർ. നല്ല തണുപ്പ്. ടാങ്കർലോറി," ചിത്രത്തിന്റെ ഓർമകൾ പങ്കിടുകയാണ് മോഹൻലാൽ. ശേഷം ഏവരും ഇന്നും മനസ്സിലേറ്റുന്ന ആ ഐക്കോണിക് ഡയലോഗ് പറയുന്നതും വീഡിയോയിൽ കാണാം.  എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. 

Also Read:  ഇതാണ് ആ നായികയും നായകനും; ചിത്രവുമായി മമ്മൂട്ടി

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: