scorecardresearch

ഇതാണ് ആ നായികയും നായകനും; ചിത്രവുമായി മമ്മൂട്ടി

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഹ്രസ്വചിത്രം 'ആരോ'യുടെ പ്രിവ്യൂ ഷോയിൽ നിന്നുള്ള ചിത്രം പങ്കിട്ട് മമ്മൂട്ടി. മഞ്ജു വാര്യരും ശ്യാമപ്രസാദുമാണ് കേന്ദ്രകഥാപാത്രങ്ങൾ

രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഹ്രസ്വചിത്രം 'ആരോ'യുടെ പ്രിവ്യൂ ഷോയിൽ നിന്നുള്ള ചിത്രം പങ്കിട്ട് മമ്മൂട്ടി. മഞ്ജു വാര്യരും ശ്യാമപ്രസാദുമാണ് കേന്ദ്രകഥാപാത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Manju Warrier Shyamaprasad

കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനി പുറത്തുവിട്ട ആരോ  എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.  വാതിലിനരികിൽ കയ്യിലൊരു കട്ടനും ബീഡിയുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന നായകനും അരികിലേക്ക് നടന്നടുക്കുന്ന നായികയുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.  ഇപ്പോഴിതാ, ആ നായികയും നായകനും മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് ശ്രദ്ധ കവരുന്നത്. 

Advertisment

Also Read: പിറന്നാളിനൊപ്പം ആ ചുണക്കുട്ടി പെൺകുട്ടികളുടെ വിജയവും ആഘോഷിച്ച് ചാക്കോച്ചൻ; നിങ്ങള് മാസ്സാണെന്ന് ആരാധകർ

മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്റ്റാണ് ആരോ എന്നു പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം. സംവിധായകൻ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം, മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന  ഹ്രസ്വചിത്രം തുടങ്ങിയ പ്രത്യേകതകളും ഈ ചിത്രത്തിനുണ്ട്. ശ്യാമപ്രസാദും മഞ്ജുവാര്യരുമാണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അസീസ് നെടുമങ്ങാടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

Advertisment

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നിരുന്നു. ഷോ കാണാൻ മമ്മൂട്ടിയും മഞ്ജു വാര്യരും ശ്യാമപ്രസാദും രഞ്ജിത്തും ജോർജുമെല്ലാം എത്തിയിരുന്നു. പ്രിവ്യൂ ഷോയ്ക്ക് ശേഷമെടുത്ത ചിത്രം പങ്കിട്ടിരിക്കുകയാണ് മെഗാസ്റ്റാർ.

Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

മമ്മൂട്ടിയെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത്. കൈ​യൊ​പ്പ് ,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെ​യ്ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നിവയെല്ലാം ഇതിൽ ശ്രദ്ധേയം. മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആണിത്.

Also Read: മമ്മൂട്ടി കമ്പനിയുടെ പുതിയ പടം; ആ നടന്നുവരുന്ന നായികയെ മനസ്സിലായോ?

Shyamaprasad Ranjith Manju Warrier Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: