scorecardresearch

പിറന്നാളിനൊപ്പം ആ ചുണക്കുട്ടി പെൺകുട്ടികളുടെ വിജയവും ആഘോഷിച്ച് ചാക്കോച്ചൻ; നിങ്ങള് മാസ്സാണെന്ന് ആരാധകർ

Kunchacko Boban Birthday: "ഇന്ത്യ ക്രിക്കറ്റ്‌ വനിതാ ടീം ഫൈനൽ ജയിച്ചത് കേക്ക് മുറിച്ചു ആഘോഷിക്കുന്ന ചാക്കോച്ചൻ മാസ്സ് ആണ്," ചാക്കോച്ചനോട് ആരാധകർ

Kunchacko Boban Birthday: "ഇന്ത്യ ക്രിക്കറ്റ്‌ വനിതാ ടീം ഫൈനൽ ജയിച്ചത് കേക്ക് മുറിച്ചു ആഘോഷിക്കുന്ന ചാക്കോച്ചൻ മാസ്സ് ആണ്," ചാക്കോച്ചനോട് ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kunchacko Boban Priya

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ 49-ാം ജന്മദിനമായിരുന്നു ഇന്നലെ. ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പം പിറന്നാൾ പങ്കിടുന്ന നടൻ കൂടിയാണ് ചാക്കോച്ചൻ. 

Advertisment

Also Read: മമ്മൂട്ടി കമ്പനിയുടെ പുതിയ പടം; ആ നടന്നുവരുന്ന നായികയെ മനസ്സിലായോ?

ചാക്കോച്ചന്റെ ജന്മദിനം ആഘോഷമായാണ് ആരാധകരും സുഹൃത്തുക്കളും ആഘോഷിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ചാക്കോച്ചൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

Advertisment

"നിങ്ങളുടെ സ്നേഹവും ആശംസകളും പ്രാർത്ഥനകളും കൊണ്ട് എന്റെ ദിവസം മനോഹരമാക്കിയതിന് എല്ലാവർക്കും നന്ദി. എന്റെ കുടുംബം, സുഹൃത്തുക്കൾ, സിനിമാ സമൂഹം..എന്റെ പേരിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ എല്ലാവരും, അഭ്യുദയകാംക്ഷികൾ... എല്ലാവർക്കും ഉമ്മ. നമ്മുടെ വനിതാ ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ എല്ലാ ആശംസകളും," ചാക്കോച്ചൻ കുറിച്ചു.

Also Read: Dude OTT: മമിത ബൈജു - പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്; എവിടെ കാണാം?

"ഇന്ത്യ ക്രിക്കറ്റ്‌ ഫൈനൽ ജയിച്ചത് കേക്ക് മുറിച്ചു ആഘോഷിക്കുന്ന ചാക്കോച്ചൻ മാസ്സ് ആണ്," എന്നാണ് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളിലൊന്ന്. 

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു. 

Also Read: 27 വർഷങ്ങൾക്കു ശേഷം ആമിയും, രവിശങ്കറും, ഡെന്നീസും മടങ്ങിയെത്തുന്നു; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ്

Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: