/indian-express-malayalam/media/media_files/2025/11/04/pranav-mohanlal-2025-11-04-12-08-34.jpg)
Pranav Mohanlal: മലയാളിയ്ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്മാരില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന 'റിയല്‍ ലൈഫ് ചാര്‍ളി' എന്നാണ് പ്രണവ് മോഹന്‍ലാലിനെ ആരാധകക്കൂട്ടം വിശേഷിപ്പിക്കുന്നത്.
Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്
വർഷത്തിൽ നല്ലൊരു പങ്കും പ്രണവ് യാത്രകളിലാണ്. യാത്രകൾക്കിടയിൽ പകർത്തപ്പെടുന്ന പ്രണവിന്റെ സാഹസിക വീഡിയോകള്‍ പലതും ആരെയും അമ്പരപ്പിക്കുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു പടം ചെയ്ത് പോവുക എന്നതാണ് പ്രണവിന്റെ ഒരു രീതി.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
പ്രണവ് നായകനായ ഡീയസ് ഈറെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ പ്രണവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. പക്ഷേ ചിത്രത്തിന്റെ വിജയാഘോഷത്തിനൊന്നും കാത്തുനിൽക്കാതെ തന്റെ ബാക്ക്പാക്കുമായി യാത്രയ്ക്ക് ഒരുങ്ങുകയാണ് പ്രണവ്.
Also Read: അച്ഛമ്മയും അല്ലിയും: ത്രോബാക്ക് ചിത്രവുമായി പൃഥ്വിരാജ്
എയർപോർട്ടിൽ വന്നിറങ്ങുന്ന പ്രണവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
"വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു, റിപ്പീറ്റ്...."
"ഇനി ഏതു മലയിൽ നിന്ന് പിടിച്ചോണ്ട് വരുവോ എന്തോ!"
"കാടും മലയും കുന്നും കേറുന്നു. ക്ഷീണിക്കുമ്പോൾ വന്ന് ഒരു പടം ചെയ്യുന്നു. ഹിറ്റ് അടിക്കുന്നു, വീണ്ടും പോവുന്നു." എന്നിങ്ങനെ പോവുന്നു കമന്റുകൾ.
2018ൽ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രണവ് നായകനായി എത്തിയത് അഞ്ചു ചിത്രങ്ങൾ മാത്രം. ഇടയ്ക്ക് മരക്കാർ അറബിക്കടലിന്റെ സിംഹം, ബറോസ്, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലും അതിഥിവേഷത്തിൽ പ്രണവ് എത്തി.
Also Read: വഴക്ക് കേൾക്കാതെ വീട്ടിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയതാണ്, ഇപ്പോൾ നോക്കൂ: ദിയയെ പ്രശംസിച്ച് അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us