scorecardresearch

വഴക്ക് കേൾക്കാതെ വീട്ടിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയതാണ്,  ഇപ്പോൾ നോക്കൂ: ദിയയെ പ്രശംസിച്ച് അഹാന

"ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടിട്ടും, 'അടുത്തത് എന്ത്', 'ഇതിൽ നിന്ന് എങ്ങനെ കൂടുതൽ വളരണം' എന്ന് ചിന്തിക്കാനുള്ള ധൈര്യം നിനക്കുണ്ടായിരുന്നു. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു"

"ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടിട്ടും, 'അടുത്തത് എന്ത്', 'ഇതിൽ നിന്ന് എങ്ങനെ കൂടുതൽ വളരണം' എന്ന് ചിന്തിക്കാനുള്ള ധൈര്യം നിനക്കുണ്ടായിരുന്നു. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ahaana Krishna Diya Krishna

ദിയ കൃഷ്ണയുടെ ഇമിറ്റേഷൻ ജ്വല്ലറികളുടെ സ്റ്റോറായ ഓ ബൈ ഓസിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ഷോറൂം. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും അഹാനയും ദിയയും ചേർന്നാണ്. 

Advertisment

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

ദിയയുടെ പുതിയ സംരംഭത്തിന് ആശംസകൾ നേർന്നുകൊണ്ട് അഹാന കൃഷ്ണ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

" ഇന്ന്, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ദിയയുടെ ohbyozy എന്ന ബ്രാൻഡ് ന്യൂ സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു. 4 വർഷം മുൻപ്, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേൾക്കാതെ നിനക്ക്  ഇഷ്ടമുള്ളത്ര സമയം വീടിന് പുറത്ത് നിൽക്കാനുള്ള ഒരു കാരണമായി തുടങ്ങിയ ഈ സംരംഭം, ഇന്ന് ഒരുപാട് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട്, ദൂരദേശങ്ങളിൽ വരെ അംഗീകരിക്കപ്പെട്ട ഒരു വിജയകരമായ ബിസിനസ്സ് സംരംഭമായി വളർന്നിരിക്കുന്നു. ജീവിതത്തിലെ ഒരു വിഷമഘട്ടത്തിൽ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടിട്ടും, 'അടുത്തത് എന്ത്', 'ഇതിൽ നിന്ന് എങ്ങനെ കൂടുതൽ വളരണം' എന്ന് ചിന്തിക്കാനുള്ള ധൈര്യം നിനക്കുണ്ടായിരുന്നു. നീ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതിനെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. എല്ലാ ആശംസകളും," എന്നാണ് അഹാന കുറിച്ചത്. 

Advertisment

Also Read: സത്യം മാത്രം പറയുന്നവൾ, സുന്ദരിയായ  വാശിക്കാരി: മകൾക്ക് ആശംസയുമായി കൃഷ്ണകുമാർ

Also Read: അവിടെ വച്ച് ഞാൻ നിനക്കെന്റെ  പ്രേമം തരും: ലാലേട്ടന്റെ കണ്ണിൽ വീണ്ടും സോളമനെ കണ്ടെന്ന് ആരാധകർ

സമീപകാലത്ത്, ദിയ കൃഷ്‌ണയുടെ ജ്വല്ലറി ബ്രാൻഡായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തട്ടിപ്പ് കേസും വലിയ രീതിയിൽ വാർത്തയായിരുന്നു.  ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.  ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. 

എന്നാൽ, അന്ന് കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് തട്ടിപ്പിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ദിയയ്ക്ക് പിന്തുണ നൽകുകയും ചെയ്തു. 

Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: