scorecardresearch

സത്യം മാത്രം പറയുന്നവൾ, സുന്ദരിയായ  വാശിക്കാരി: മകൾക്ക് ആശംസയുമായി കൃഷ്ണകുമാർ

"ഒരു കാലത്തു ഓസിയുടെ വാലായിരുന്നു.. പിന്നീട് ഓസി അവളുടെ വാലായി മാറി. കുഞ്ഞായിരുന്നപ്പോൾ അവളെ ഞങ്ങൾ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂടുമാറും. ബഹളമുണ്ടാക്കും"

"ഒരു കാലത്തു ഓസിയുടെ വാലായിരുന്നു.. പിന്നീട് ഓസി അവളുടെ വാലായി മാറി. കുഞ്ഞായിരുന്നപ്പോൾ അവളെ ഞങ്ങൾ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂടുമാറും. ബഹളമുണ്ടാക്കും"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ishaani Krishna Krishna kumar

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇഷാനി കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ഇഷാനി. ഇഷാനിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകൾക്ക് ആശംസകൾ നേർന്ന് കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

Also Read: അവിടെ വച്ച് ഞാൻ നിനക്കെന്റെ  പ്രേമം തരും: ലാലേട്ടന്റെ കണ്ണിൽ വീണ്ടും സോളമനെ കണ്ടെന്ന് ആരാധകർ

"സത്യം മാത്രം പറയുന്നവൾ, വാശിക്കാരി, വിശ്വസ്ത. ഒരു കാലത്തു ഓസിയുടെ വാലായിരുന്നു.. പിന്നീട് ഓസി അവളുടെ വാലായി മാറി. വർഷങ്ങങ്ങൾ പെട്ടെന്ന് കടന്നു പോയി. കുഞ്ഞായിരുന്നപ്പോൾ അവളെ ഞങ്ങൾ വട്ടിളക്കുമായിരുന്നു. പെട്ടെന്ന് മൂടുമാറും. ബഹളമുണ്ടാക്കും. അതിനും ഒരു സൗന്ദര്യമുണ്ടായിരുന്നു. ആ സുന്ദരിയായ  വാശിക്കാരി ഇഷാനിക്ക് ഇന്നലെ 25 വയസ്സ്.. ഓർക്കാൻ സുഖമുള്ള 25 വർഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഇഷാനിക്ക് നന്ദി," എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. 

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

Advertisment

Also Read: പിറന്നാളിനൊപ്പം ആ ചുണക്കുട്ടി പെൺകുട്ടികളുടെ വിജയവും ആഘോഷിച്ച് ചാക്കോച്ചൻ; നിങ്ങള് മാസ്സാണെന്ന് ആരാധകർ

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന രീതിയിലും ശ്രദ്ധേയയാണ്.ഫിറ്റ്നസ്സിൽ ഏറെ താൽപ്പര്യമുള്ള ഇഷാനി ഇടയ്ക്ക് വർക്കൗട്ട് വീഡിയോകൾ പങ്കിടാറുണ്ട്. മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ഏറെ ബോഡി ഷേമിംഗ് കേൾക്കേണ്ടി വന്ന ഇഷാനി കൃത്യമായ വ്യായാമത്തിലൂടെ ഫിറ്റ്നസ്സ് മെച്ചപ്പെടുത്തിയിരുന്നു. നിശ്ചയദാർഢ്യത്തോടെയും കൃത്യമായ ഡയറ്റും വ്യായാമവും പിൻതുടർന്ന് ശരീരഭാരം വർധിപ്പിച്ച് ഗംഭീര മേക്കോവറാണ് ഇഷാനി നടത്തിയത്.

Also Read: ഇതാണ് ആ നായികയും നായകനും; ചിത്രവുമായി മമ്മൂട്ടി

 വൺ എന്ന സിനിമയിലൂടെ ആയിരുന്നു ഇഷാനിയുടെ സിനിമാ അരങ്ങേറ്റം. ‘ആശകൾ ആയിരം’ആണ് ഇഷാനിയുടെ പുതിയ ചിത്രം. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കാളിദാസിന്റെ നായികയായാണ് ഇഷാനി എത്തുന്നത്. ജി.പ്രജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. 

Also Read: 'ഹാപ്പി ബർത്ത്ഡേ അളിയാ', ഷാരൂഖിന് ആശംസയുമായി ഷറഫുദീൻ; 'റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ?' എന്ന് ആരാധകൻ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: