/indian-express-malayalam/media/media_files/2025/02/27/Z251ThmdZVguzfu5japj.jpg)
ചന്തുപൊട്ടിലെ 'ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാന രംഗം റീക്രിയേറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് രേണു സുധി ഏറ്റുവാങ്ങേണ്ടി വന്നത്. അഭിനയം എന്റെ ജോലിയാണെന്നും ഇതുപോലെയുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നുമായിരുന്നു വിമർശനങ്ങളോട് രേണുവിന്റെ പ്രതികരണം.
ഇപ്പോഴിതാ, രേണുവിന്റെ പുതിയ റീലു എത്തിയിരിക്കുകയാണ്. ദാസേട്ടൻ കോഴിക്കോടിനൊപ്പം 'ഡൈാലാമോ' എന്ന തമിഴ് സൂപ്പർ ഡാൻസ് നമ്പറുമായാണ് രേണു എത്തിയത്. പുതിയ വിഡിയോയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 'ലോഡിങ് നെക്സ്റ്റ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 3 മില്യൺ കാഴ്ചക്കാരെ നേടികഴിഞ്ഞു.
"എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം എനിക്ക് ആര് ചെലവിന് തരും. അഭിനയം എന്റെ ജോലിയാണ്. അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ്, അഭിനയവുമൊക്കെ ഉണ്ടായിരുന്നു. സുധിയേട്ടൻ വന്നപ്പോൾ ആ പിന്തുണ മുഴുവൻ ഏട്ടനു കൊടുത്തു. ഇപ്പോൾ എനിക്കു ജീവിക്കണം. അതുകൊണ്ട് അഭിനയം തൊഴിലാക്കി," സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് രേണുവിന്റെ വാക്കുകളിങ്ങനെ.
"ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങള്‍ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി. നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലല്ലോ? കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി ഞാൻ ഒന്നും മോഷ്ടിച്ചിട്ടില്ല. സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റീവ് കമന്റും ഞാന്‍ നീക്കം ചെയ്യുന്നില്ല. എന്റെ ശരിയാണ് ഞാന്‍ ചെയ്യുന്നത്. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. ഒരു സിനിമ ഇപ്പോള്‍ ചെയ്തുകഴിഞ്ഞു. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം."
Read More
- ഹോളിവുഡ് സൂപ്പർസ്റ്റാറിനെയും ഭാര്യയേയും വളർത്തുനായയേയും മരിച്ച നിലയിൽ കണ്ടെത്തി
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
- എന്നെ അത്ഭുതപ്പെടുത്തിയ ചിത്രം; മഞ്ജുവാര്യരുടെ ആ സിനിമ ഹിന്ദിയിലേക്ക് എടുത്ത് അനുരാഗ് കശ്യപ്
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.