scorecardresearch

ഹോളിവുഡ് സൂപ്പർസ്റ്റാറിനെയും ഭാര്യയേയും വളർത്തുനായയേയും മരിച്ച നിലയിൽ കണ്ടെത്തി

ദി കോൺവെർസേഷൻ, ഫ്രഞ്ച് കണക്ഷൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് ഇതിഹാസം ജീൻ ഹക്മാനെ മരിച്ച നിലയിൽ കണ്ടെത്തി 

ദി കോൺവെർസേഷൻ, ഫ്രഞ്ച് കണക്ഷൻ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് ഇതിഹാസം ജീൻ ഹക്മാനെ മരിച്ച നിലയിൽ കണ്ടെത്തി 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hollywood icon Gene Hackman and wife found dead

Gene Hackman

ഹോളിവുഡ് ഇതിഹാസം  ജീൻ ഹക്മാനെയും പിയാനിസ്റ്റും ഭാര്യയുമായ ബെറ്റ്‌സി അരകാവയെയും ബുധനാഴ്ച ന്യൂ മെക്‌സിക്കോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 95 വയസ്സായിരുന്നു. ദമ്പതികൾക്കൊപ്പം വളർത്തുനായയേയും മരിച്ച നിലയിൽ കണ്ടെത്തിയതായിസാന്താ ഫെ ന്യൂ മെക്‌സിക്കൻ റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

നഗരത്തിലെ സാന്താ ഫെ സമ്മിറ്റ് കമ്മ്യൂണിറ്റിയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ദമ്പതികളുടെമരണവാർത്ത സാന്താ ഫെ കൗണ്ടി ഷെരീഫ് അദാൻ മെൻഡോസ സ്ഥിരീകരിച്ചു.

Hollywood icon Gene Hackman found dead
Gene Hackman

 "ജീൻ ഹാക്ക്മാനും ഭാര്യയും ബുധനാഴ്ച ഉച്ചതിരിഞ്ഞ് സൺസെറ്റ് ട്രയലിലെ അവരുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല," ഷെരീഫ് പ്രസ്താവനയിൽ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 

Advertisment

അഭിനയത്തിൽ നിന്നും വിരമിച്ച ജീൻ ഹക്മാൻ കുറച്ചു വർഷങ്ങളായി സ്വൈര്യജീവിതം നയിക്കുകയാണ്. പൊതുവേദികളിൽ ഒന്നും ഹക്മാൻ പ്രത്യക്ഷപ്പെട്ടാറില്ല, അപൂർവ്വമായി മാത്രമാണ് താരത്തിന്റെ ചിത്രങ്ങൾ പോലും പുറത്തുവന്നത്. 

രണ്ട് തവണ ഓസ്കാർ നേടിയ ഹക്മാൻ, ദി ഫ്രഞ്ച് കണക്ഷൻ, ദി കൺവേർസേഷൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. സൂപ്പർമാൻ സിനിമയിൽ ലെക്സ് ലൂഥർ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. 2004-ൽ വെൽക്കം ടു മൂസ്‌പോർട്ട് എന്ന ചിത്രത്തിൽ മൺറോ കോൾ എന്ന കഥാപാത്രമായാണ് ഹക്മാൻ ഒടുവിൽ  സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

Read More

Death Actor Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: