/indian-express-malayalam/media/media_files/2025/02/24/KAiPDtuHue8Gd8X1bShF.jpg)
മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മലയാളം ത്രില്ലർ ഫൂട്ടേജിൻ്റെ ഹിന്ദി പതിപ്പ് മാർച്ച് ഏഴിന് തിയേറ്ററുകളിലെത്തുകയാണ്. അനുരാഗ് കശ്യപ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
"സിനിമ ഒരു കണ്ടപ്പോൾ, സിനിമയെ രണ്ട് വീക്ഷണകോണുകളിൽ നിന്ന് കൂട്ടിയോജിപ്പിച്ച രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സൈജുവുവിന്റെയും കൂട്ടരുടെയും വർക്കിനെ, മഞ്ജുവാര്യരും വിശാഖും ഗായത്രിയും അഭിനയിച്ച് ത്രില്ലിംഗ് ലെവലിലേക്ക് ഉയർത്തി. ചിത്രം ഹിന്ദി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആവേശമുണ്ട്. നാളെ ട്രെയിലർ എത്തും!," എന്നാണ് അനുരാഗ് കുറിച്ചത്.
ദേശീയ അവാർഡ് നേടിയ 'മഹേഷിൻ്റെ പ്രതികാരം' (2026) , കുമ്പളങ്ങി നൈറ്റ്‌സ്' (2019), 'അന്വേഷിപ്പിൻ കണ്ടേതും' (2024) തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം എഡിറ്ററായി പ്രവർത്തിച്ച സൈജു ശ്രീധരൻ്റെ ആദ്യ സംവിധാന സംരംഭമാണ് 'ഫൂട്ടേജ്'. ഫൗണ്ട് ഫൂട്ടേജ് ഫോര്‍മാറ്റില്‍ ഒരുക്കിയ പരീക്ഷണചിത്രമാണിത്.
"ഫൂട്ടേജിൻ്റെ' മലയാളം പതിപ്പ് ഞാൻ കണ്ടു, അതെന്നെ അമ്പരപ്പിച്ചു. മലയാള സിനിമയിലെ യുവ സംവിധായകർ ഒരു പ്രത്യേക ശൈലിയിലോ സാങ്കേതികതയിലോ ഒതുങ്ങാതെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കഥ പറയാൻ പുതിയ വഴികൾ കണ്ടെത്തുന്നത് ആവേശകരമാണ്," അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
ഷബ്‌ന മുഹമ്മദും സൈജു ശ്രീധരനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കലാസംവിധാനം അപ്പുണ്ണി സാജൻ. ഛായാഗ്രഹണം ഷിനോസ്.
Read More
- ലോക നിലവാരത്തിലുള്ള എഴുത്ത്, മികച്ച മേക്കിങ്; ആട്ടത്തിനെ അഭിനന്ദിച്ച് പൃഥ്വിരാജ്
- അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപെട്ടു; റേസിങ്ങിനിടെ തലകീഴായി മറിഞ്ഞു
- അമ്മയെ ഓർത്തുകൊണ്ടേയിരിക്കുന്നു: കെപിഎസി ലളിതയുടെ ഓർമദിനത്തിൽ സിദ്ധാർത്ഥ്
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.