/indian-express-malayalam/media/media_files/2025/02/22/0eZwJePn7xTi5Fhs0hod.jpg)
മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത വിട പറഞ്ഞിട്ട് ഇന്നേക്ക് 3 വർഷം പിന്നിടുകയാണ്. കെ പി എ സി ലളിതയുടെ ഓർമദിനത്തിൽ, മകൻ സിദ്ധാർത്ഥ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"ഈ ദിവസം മാത്രമല്ല അമ്മയെ ഓർക്കുന്നത്," അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് സിദ്ധാർത്ഥ് കുറിച്ചു.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 'കൂട്ടുകുടുംബം' എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ സിനിമാ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ലളിത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളിൽ ലളിത ഇതിനകം വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.
നടൻ സിദ്ധാർത്ഥ് ഭരതനെ കൂടാതെ ശ്രീക്കുട്ടി എന്നൊരു മകൾ കൂടിയുണ്ട്. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.
Read More
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
- ‘യന്തിരന്’ പകര്‍പ്പവകാശം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
- Officer On Duty Review: ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേൺ പിൻതുടരുന്ന ആവറേജ് ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.