/indian-express-malayalam/media/media_files/2025/02/23/fl4d3maugIyxlXg4nJRO.jpg)
ചെന്നൈ: സ്പെയിനിലെ വലൻസിയയിൽ നടന്ന മത്സരത്തിനിടെ തമിഴ് സൂപ്പർതാരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോർഷെ സ്പ്രിന്റ് ചല​ഞ്ച് ടൂർണമെന്റിൽ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്.
In Valencia Spain where the races were happening the Round 5 was good for Ajith kumar. He ended 14th place winning appreciations from every one.
— Suresh Chandra (@SureshChandraa) February 22, 2025
Round 6 was unfortunate.
Crashed 2 times due to other cars. The annexes video clearly shows that he was not in fault.
First time… pic.twitter.com/oCng3II0MA
ഈ മാസം ആദ്യം പോർച്ചുഗലിലെ എസ്റ്റോറിൽ അപകടമുണ്ടായിരുന്നു. പരീശീലന സെഷനിടെയുണ്ടായ അപകടത്തിൽ നിന്നും താരം രക്ഷപ്പെട്ടിരുന്നു. ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറിൽ അജിത് പരിശീലനം തുടരുകയും​ ചെയ്തിരുന്നു.
Read More
- അമ്മയെ ഓർത്തുകൊണ്ടേയിരിക്കുന്നു: കെപിഎസി ലളിതയുടെ ഓർമദിനത്തിൽ സിദ്ധാർത്ഥ്
- ഞാൻ വേറാരെയും കെട്ടാൻ പോയിട്ടില്ല, സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്: സൈബർ ആക്രമണത്തോട് പ്രതികരിച്ച് രേണു
- Drishyam 3: ജോർജുകുട്ടി ഇത്തവണ കുടുങ്ങുമോ?; ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ
- ‘യന്തിരന്’ പകര്‍പ്പവകാശം: ശങ്കറിന്റെ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
- Officer On Duty Review: ക്രൈം ത്രില്ലറുകളുടെ പതിവു പാറ്റേൺ പിൻതുടരുന്ന ആവറേജ് ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us