scorecardresearch

ലോക നിലവാരത്തിലുള്ള എഴുത്ത്, മികച്ച മേക്കിങ്; ആട്ടത്തിന് ആഭിനന്ദനവുമായി പൃഥ്വിരാജ്

പൃഥ്വിരാജിന് നന്ദി അറിയിച്ച് സംവിധായകൻ ആനന്ദ് ഏകർഷി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്

പൃഥ്വിരാജിന് നന്ദി അറിയിച്ച് സംവിധായകൻ ആനന്ദ് ഏകർഷി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Aattam, Prithviraj

ചിത്രം: ഇൻസ്റ്റഗ്രാം

എഴുപതാമത് ദേശീയ ചച്ചിത്ര പുരസ്കാര വേദിയി മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ചിത്രമാണ് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം.' മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നിവയ്ക്കാണ് ചിത്രം പുരസ്കാരം നേടിയത്. നാടക പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന കഥ മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു.

Advertisment

ഇപ്പോഴിതാ ആട്ടത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. സംവിധായകൻ ആനന്ദ് ഏകര്‍ഷിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് പൃഥ്വിരാജ് അഭിനന്ദനം അറിയിച്ചത്. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ആനന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ലോക നിലവാരത്തിലുള്ള എഴുത്തും മികച്ച മേക്കിങുമാണ് ചിത്രത്തിനെന്ന് പൃഥ്വി പറഞ്ഞു. 'വളരെ വൈകിയെന്ന് അറിയാം. ഇപ്പോഴാണ് ആട്ടം കണ്ടത്. ലോക നിലവാരത്തിലുള്ള എഴുത്തും, മികച്ച ഫിലിം മേക്കിങും. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു,' കുറിപ്പ് ഇങ്ങനെ.

പൃഥ്വിരാജിന് നന്ദി അറിയിച്ച് ആനന്ദ് ഏകർഷിയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'രാജു ചേട്ടാ, ഒരായിരം നന്ദി. ആട്ടത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ എപ്പോഴും ആകാംക്ഷയുണ്ടായിരുന്നു. ഇത് അറിയുമ്പോൾ ആട്ടവുമായി സഹകരിച്ച എല്ലാവർക്കും അഭിമാനവും സന്തോഷവും ഉണ്ടാകും,' ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആനന്ദ് കുറിച്ചു.

Advertisment

Read More

Prithvi Shaw National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: