/indian-express-malayalam/media/media_files/2025/03/05/IDxRznuuf5Nqed2EjdnP.jpg)
മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച ഈ നടിയെ മനസ്സിലായോ?
/indian-express-malayalam/media/media_files/2025/01/06/meena-childhood-photos-mammootty.jpg)
മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും വേഷമിടുക- വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന അത്തരമൊരു അനുഭവം പങ്കുവയ്ക്കാനുണ്ട് നടി മീനയ്ക്ക്.
/indian-express-malayalam/media/media_files/2025/01/06/meena-childhood-photos-mammootty-3.jpg)
മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍, മമ്മൂട്ടിയുടെ അമ്മ, മകൾ, കാമുകി വേഷങ്ങളെല്ലാം ഒരുപോലെ കയ്യാളുക എന്ന സവിശേഷത സ്വന്തമാക്കിയ ഏകനടിയും ചിലപ്പോൾ മീനയായിരിക്കും.
/indian-express-malayalam/media/media_files/2024/11/02/actress-meena-diwali-8.jpg)
പി.ജി.വിശ്വംഭരന്റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണ് മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാര്‍ത്ഥത്തില്‍ മകളല്ല, മകള്‍ക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്
/indian-express-malayalam/media/media_files/2025/01/06/meena-childhood-photos-mammootty-5.jpg)
"ഓർക്കുമ്പോൾ നല്ല രസമുള്ള അനുഭവമാണത്. ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’യുടെ ക്ലിപ്പിംഗ് എന്നെ കാണിച്ച് കണ്ടോ ഇതോർമ്മയുണ്ടോ എന്നൊക്കെ എന്നോട് ചോദിച്ചു. ഓർമ്മയില്ല, പക്ഷേ നന്നായിട്ടുണ്ട് എന്നു പറഞ്ഞു. അവരെന്റെ അച്ഛനായിട്ട് അഭിനയിച്ചു, പിന്നെ ഞാൻ അവരുടെ അമ്മയായും അഭിനയിച്ചു. ഇതൊക്കെ സത്യംപറഞ്ഞാൽ അത്ഭുതമാണ്," മീനയുടെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2025/01/06/meena-childhood-photos-mammootty-2.jpg)
രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ പിൽക്കാലത്ത് മീന അഭിനയിച്ചു. ഇതിൽ രാക്ഷസ രാജാവിലാണ് മീന യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല.
/indian-express-malayalam/media/media_files/2025/02/26/a97sSUNJodvL36GvPgK1.jpg)
അതുപോലെ തന്നെ, രജനീകാന്തിനൊപ്പവും മീന ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. രജനീസാറിന്റെ മോളായും കാമുകിയായും അഭിനയിച്ചു. തെലുങ്കിൽ ബാലകൃഷ്ണയുടെ കൂടെയും സമാനമായ രീതിയിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/01/06/meena-childhood-photos-mammootty-4.jpg)
ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിന്റെ (മമ്മൂട്ടി) ഉമ്മയായാണ് മീന അഭിനയിച്ചത്. നജീബിന്റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചത് മമ്മൂട്ടി തന്നെയായിരുന്നു എന്നതാണ് മറ്റൊരു കൗതുകം.
/indian-express-malayalam/media/media_files/2025/03/31/IIlBdv7ouqSpgBsfOVrX.jpg)
സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു.ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷണ്മുഖിയില് അഭിനയിച്ചു. മലയാളത്തിൽ മോഹൻലാലിനൊപ്പമാണ് മീന ഏറ്റവുമധികം സിനിമകൾ ചെയ്തത്. 'വര്‍ണപ്പകിട്ട്', 'ഉദയനാണ് താരം', 'മിസ്റ്റര്‍ ബ്രഹ്മചാരി', 'ദൃശ്യം', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'നാട്ടുരാജാവ്' ഇവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.