/indian-express-malayalam/media/media_files/2025/05/15/DF5gsGmZ4g6d7rv8bBeh.jpg)
ജയം രവിയും ആരതിയും
ഭാര്യ ആരതിയുമായി വേർപിരിയുന്നു എന്നു മാസങ്ങൾക്കു മുൻപാണ് നടൻ ജയം രവി (രവി മോഹൻ) സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. അതിനു പിന്നാലെ പല തവണ ജയം രവിയുടെ മുൻ പങ്കാളിയായ ആരതി നടനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ സമീപകാലത്ത് ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സുദീർഘമായ കുറിപ്പിലൂടെ മറുപടി നൽകുകയാണ് ജയം രവി.
ഭാര്യയായിരുന്ന ആരതി തന്നെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുകയായിരുന്നുവെന്നാണ് ജയം രവി കത്തിൽ ആരോപിക്കുന്നത്. സ്വന്തം മാതാപിതാക്കളിൽ നിന്ന് തന്നെ അകറ്റി നിർത്തിയെന്നും തന്റെ വരുമാനത്തിൽ നിന്ന് അവർക്ക് പണം അയയ്ക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്നും നടൻ പറയുന്നു. ഒപ്പം കെനീഷയുമായുള്ള ബന്ധം ജയം രവി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് കുറിപ്പിൽ.
"നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, വ്യക്തിപരമായ കാര്യങ്ങൾ പൊതുജനാഭിപ്രായത്തിന്റെ കോടതിയിൽ പരിഗണിക്കപ്പെടുന്നത് കാണുന്നത് എന്നെ വേദനിപ്പിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുകമ്പയോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് ആഴത്തിലുള്ള ആഘാതമാണ് ഏൽപ്പിക്കുന്നത്. എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല - അത് അതിജീവനമായിരുന്നു. എന്നാൽ എന്റെ യാത്രയെയോ എന്റെ മുറിവുകളെയോ അറിയാത്തവർ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ, ഞാൻ സംസാരിക്കേണ്ടതുണ്ട്."
മാതാപിതാക്കളെ കാണാൻ അനുവദിച്ചിരുന്നില്ല
വർഷങ്ങളോളം നീണ്ടുനിന്ന ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക പീഡനങ്ങളെ അതിജീവിച്ചയാളാണ് താൻ എന്ന് ജയം രവി സ്വയം വിശേഷിപ്പിക്കുന്നു.
“ഈ വർഷങ്ങളിൽ, എന്റെ സ്വന്തം മാതാപിതാക്കളെ കാണാൻ കഴിയാതെ ഞാൻ ഒറ്റപ്പെട്ടിരുന്നു. എന്റെ ദാമ്പത്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ആത്മാർത്ഥമായി ശ്രമിച്ചിട്ടും അതിനു കഴിയാതെ പോയി. ഒരിക്കലും ജീവിക്കാൻ കഴിയാത്ത ഒരു ജീവിതത്തിൽ നിന്ന് അകന്നു പോകാൻ ഒടുവിൽ എനിക്ക് ശക്തി ലഭിച്ചു. അകന്നു പോകാൻ തീരുമാനിച്ചത് ഞാൻ നിസ്സാരമായി എടുത്ത തീരുമാനമായിരുന്നില്ല - അതിനാൽ, ഞാനിത് ഭാരമേറിയ ഹൃദയത്തോടെയാണ് എഴുതുന്നത്.”
പ്രസ്താവനയുടെ മറ്റൊരു ഭാഗത്ത്, “സാമ്പത്തിക നേട്ടത്തിൽ വേരൂന്നിയ ഒരു പൊതു ആഖ്യാനത്തിലെ ഉപകരണങ്ങളായി എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് എന്നെ ഏറ്റവും വേദനിപ്പിക്കുന്നു. ഞങ്ങളുടെ വേർപിരിയലിനുശേഷം ഞാൻ അവരിൽ നിന്ന് മനഃപൂർവ്വം അകറ്റിനിർത്തപ്പെട്ടു. കഴിഞ്ഞ ക്രിസ്മസിന് കോടതി നിർദ്ദേശിച്ച ഒരു മീറ്റിംഗ് ഒഴികെ, ഞങ്ങളുടെ എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കപ്പെട്ടു. എന്റെ സ്വന്തം കുട്ടികളെ ഒരിക്കലും കാണാതിരിക്കാനും സമീപിക്കാനും കഴിയാത്തവിധം ബൗൺസർമാർ ഇപ്പോൾ എല്ലായിടത്തും അവരോടൊപ്പം പോകുന്നു. എന്നിട്ടും ഒരു പിതാവെന്ന നിലയിൽ എന്റെ പങ്കിനെ നിങ്ങൾ ചോദ്യം ചെയ്യുന്നു?”
വലിയ സാമ്പത്തിക വായ്പകളിൽ കുടുങ്ങി
“കുടുംബത്തെ സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിച്ച ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഒരു ദാതാവായി ചുരുങ്ങുന്നതിനേക്കാൾ ഹൃദയഭേദകമായ മറ്റൊന്നുമില്ല. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവർക്കായി നയാപൈസ ചെലവാക്കാനോ കഴിയാതെ എന്റെ ശബ്ദം, എന്റെ അന്തസ്സ്, എന്റെ സ്വന്തം വരുമാനം, സാമ്പത്തികം, എന്റെ ആസ്തികളിലെ ഓഹരികൾ, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, എന്റെ കരിയർ തീരുമാനങ്ങൾ എന്നിവ അടിയറ വച്ച് വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുങ്ങി. എന്റെ മുൻ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കൾക്കുമായി ജീവിക്കുകയായിരുന്നു ഞാൻ. എന്റെ സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ചെയ്തുകൊടുക്കാതെ അവരുടെയും മാതാപിതാക്കളെയും ആഡംബരത്തിനും സുഖകരമായ ജീവിതത്തതിനും വേണ്ടിയാണ് എന്റെ സമ്പാദ്യമത്രയും ചെലവിട്ടത്. എന്റെ വരുമാനത്തിൽ നിന്ന് ഒരു പൈസ പോലും 5 വർഷത്തിലേറെയായി എന്റെ സ്വന്തം മാതാപിതാക്കൾക്ക് അയക്കാനായിട്ടില്ല."
അതേ പ്രസ്താവനയിൽ, കെനീഷയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും രവി കുറിക്കുന്നു. “മുങ്ങിമരിക്കുന്ന ഒരാളെ രക്ഷിക്കാൻ തീരുമാനിച്ച ഒരു സുഹൃത്തായിരുന്ന കെനീഷ ഫ്രാൻസിസ്. ഞാൻ എന്റെ സ്വന്തം വീട്ടിൽ നിന്ന് ഒരു നൈറ്റ് സ്യൂട്ട് ധരിച്ച് നഗ്നപാദനായി ഇറങ്ങിയ ഒരു രാത്രിയിൽ- എന്റെ പഴ്‌സ്, വാഹനങ്ങൾ, രേഖകൾ, എന്റെ സാധനങ്ങൾ, എന്റെ അന്തസ്സ്- എന്നിവ പോലും നഷ്ടപ്പെട്ടപ്പോൾ അവൾ എന്റെ കൂടെ നിന്നു. അതിനു കെനീഷ മടിച്ചില്ല. അവൾ പതറിയില്ല. അവൾ വെളിച്ചം പകരുന്ന ഒരു കൂട്ടുകാരിയാണ്."
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്, ജയം രവി തന്റെ ഭാര്യ ആരതിയിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ച് ഒരു പോസ്റ്റ് പങ്കിട്ടത്. അന്ന് വേർപിരിയലിന്റെ കാരണം നടൻ പരസ്യപ്പെടുത്തിയിരുന്നില്ല.
അടുത്തിടെ, ജയം രവി ചെന്നൈയിൽ കാമുകി കെനീഷ്യയുമായി ഒരു വിവാഹത്തിനു എത്തിയതോടെ, മുൻഭാര്യ ആരതി നടനെതിരെ ആരോപണവുമായി രംഗത്തു വരികയായിരുന്നു. ജയം രവി തങ്ങളെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയെന്നും കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ പങ്കിടുന്നില്ലെന്നുമായിരുന്നു ആരതിയുടെ ആരോപണം.
രണ്ടു ആൺമക്കളാണ് രവിയ്ക്കും ആരതിയ്ക്കും. 16 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും പിരിയുകയായിരുന്നു.
Read More
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള് കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
- കീർത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ?
- ലോകത്തിലെ അതിസമ്പന്നരായ 10 നടന്മാർ ഇവരാണ്; പട്ടികയിൽ നാലാം സ്ഥാനത്ത് ഷാരൂഖ് ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.