scorecardresearch

Raveendra Nee Evide OTT: രവീന്ദ്രാ നീ എവിടെ ഒടിടിയിൽ, എവിടെ കാണാം?

Raveendra Nee Evide OTT Release & Platform: അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ  രവീന്ദ്രാ നീ എവിടെ ഒടിടിയിൽ കാണാം 

Raveendra Nee Evide OTT Release & Platform: അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ  രവീന്ദ്രാ നീ എവിടെ ഒടിടിയിൽ കാണാം 

author-image
Entertainment Desk
New Update
Raveendra Nee Evide OTT

Raveendra Nee Evide Now Streaming on OTT: അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്ത 'രവീന്ദ്രാ നീ എവിടെ?' ഒടിടിയിൽ എത്തി. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിച്ച ചിത്രമാണിത്. 

Advertisment

Also Read: ചിത്ര ചേച്ചിയെപ്പോലെ മറ്റാരുണ്ട്; ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രൻ്റെ  (അനൂപ് മേനോൻ) കുടുംബ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ ഔദ്യോഗിക ജീവിതത്തെയും ബാധിക്കുന്നു. ഒരു ദിവസം രവീന്ദ്രനെ കാണാതെയാകുന്നു. രവീന്ദ്രൻ എവിടെയാണെന്ന അന്വേഷണവും അയാളുടെ തിരിച്ചറിവുകളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. രവീന്ദ്രന്റെ ഭാര്യ ബിന്ദുവിനെ ഷീലു എബ്രഹാം അവതരിപ്പിക്കുമ്പോൾ ജോൺ കുട്ടി എന്ന കഥാപാത്രമായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. 

Also Read: അഖിൽ മാരാർ വീണ്ടും ബിഗ് ബോസിൽ: Bigg Bossmalayalam Season 7

Advertisment

അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Also Read: ആര്യൻ ഖാന്റെ സീരീസിൽ അതിഥികളായി ഷാരൂഖും ആമിറും രാജമൗലിയും; ട്രെയിലർ

കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പി ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ.

Also Read: ഞാനൊരു കുറ്റസമ്മതം നടത്തുകയാണ്: കുറിപ്പുമായി ഋതു മന്ത്ര

ആമസോൺ പ്രൈം വീഡിയോയിലും സൈന പ്ലേയിലും ചിത്രം ലഭ്യമാണ്.  

Also Read: 15.6 കോടിയ്ക്ക് മുംബൈയിലെ ഫ്ളാറ്റ് വിറ്റ് ടൈഗർ ഷ്റോഫ്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: