scorecardresearch

ചിത്ര ചേച്ചിയെപ്പോലെ മറ്റാരുണ്ട്; ഹൃദയം തൊടും കുറിപ്പുമായി ദിവാകൃഷ്ണ

"ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ഒരു ഇതിഹാസ ഗായികയാണ്, സ്റ്റേജിൽ കയറുന്നതിനു മുൻപ് അവസാന നിമിഷം എന്റെ ഷർട്ട് ശരിയാക്കാൻ നിൽക്കുന്നത്"

"ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ഒരു ഇതിഹാസ ഗായികയാണ്, സ്റ്റേജിൽ കയറുന്നതിനു മുൻപ് അവസാന നിമിഷം എന്റെ ഷർട്ട് ശരിയാക്കാൻ നിൽക്കുന്നത്"

author-image
Entertainment Desk
New Update
KS Chithra Divakrishna Vijayakumar

കെ എസ് ചിത്രയ്ക്ക് ഒപ്പം ദിവാകൃഷ്ണ

മലയാളം, തമിഴ് ചലച്ചിത്രഗാനങ്ങളുടെ അധികമാർക്കും അറിയാത്ത ഇത്തരം പിന്നാമ്പുറക്കഥകൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ  ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് ദിവാകൃഷ്ണ എന്ന പാറശ്ശാലക്കാരൻ. ഐഡിയ സ്റ്റാർ സിംഗറിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ് ദിവാകൃഷ്ണ. 

Advertisment

Also Read:  ആര്യൻ ഖാന്റെ സീരീസിൽ അതിഥികളായി ഷാരൂഖും ആമിറും രാജമൗലിയും; ട്രെയിലർ

ഗായിക കെ എസ് ചിത്രയെ കുറിച്ച് ദിവാകൃഷ്ണ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"ഞാനൊക്കെ എപ്പോഴും ചിന്തിക്കാറുണ്ട് ലോകത്ത് ഇപ്പൊ അങ്ങനെ നല്ല മനുഷ്യർ ഒന്നുമില്ല. ജനുവിനായി ഇടപെട്ടിരുന്ന ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് അമ്മാതിരി പണി കിട്ടിയതിന്റെ ട്രോമ ഉള്ളത് കൊണ്ടും കൂടിയാണ് കുറച്ചു വർഷമായി ആ ഒരു ചിന്ത എന്നിലേക്ക് കടന്ന് വരുന്നത്. 
ലോകത്തുള്ള നല്ല മനുഷ്യരൊക്കെ എവിടെയോ പോയി, എല്ലാവരും സ്വാർത്ഥരായി, അവരവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ജീവിതത്തിൽ അഭിനയിക്കുന്നവരായി...
പക്ഷേ എന്റെ ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചൊരു യാത്രയായിരുന്നു എന്റെ ആദ്യ ദുബായ് യാത്ര. 
പ്രസ്സ് മീറ്റ് കാണാൻ പോയി എല്ലാ മീഡിയാസിന്റെയും ഏറ്റവും പിന്നിൽ തൂണിന്റെ മറവിൽ ഒളിച്ചു നിന്ന എന്നെ കണ്ട നിമിഷം തന്നെ വേദിയിലേക്ക് വിളിച്ചു ഒപ്പം ഇരിക്കാൻ ഇരിപ്പിടം ഒരുക്കി, എന്നെപ്പറ്റി അത്രയുംപേരുടെ മുന്നിൽ വാചാലയായ എന്റെ ചിത്ര ചേച്ചി. 
തിരുവോണ ദിവസം ചിത്ര ചേച്ചിക്ക് മാത്രമായി സദ്യ ആദ്യം എത്തിച്ചപ്പോൾ ഞാൻ ഒറ്റയ്ക്ക് കഴിക്കില്ല, എല്ലാവർക്കും കൊണ്ടു വരാൻ പറഞ്ഞു ഞങ്ങളെല്ലാവരും ഒപ്പം ഇരുന്ന ശേഷം എല്ലാവരും കഴിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഭക്ഷണത്തിൽ കൈവച്ച ചിത്ര ചേച്ചി. 
പരിപാടിയുടെ അന്ന് ഡ്രസ്സ് കോഡ് ഉണ്ടെന്ന വിവരം അറിയാതെ കളർ ഷർട്ട് ഇട്ട് ഗ്രീൻ റൂമിൽ പരുങ്ങി ഇരുന്ന എന്നോട് കാര്യം അന്വേഷിച്ചു, പെട്ടെന്ന് ഷർട്ട് ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ച ചിത്ര ചേച്ചി. 
ആദ്യമായി ദുബായിൽ വരുന്ന, ആദ്യമായി ചേച്ചിയോടൊപ്പം സ്റ്റേജിൽ കയറാൻ പോകുന്ന എന്റെ അങ്കലാപ്പും, ഒറ്റപ്പെടലും കണ്ട് ആ സ്പോട്ടിൽ തന്നെ ഷർട്ടിന്റെ സൈസ് ചോദിച്ചു വേഗം ഷർട്ട് വാങ്ങി വരാൻ ആളെ ഏർപ്പാടാക്കിയ ചിത്ര ചേച്ചി. 
ഓണത്തിന് ചേച്ചിയുടെ വകയായി കിട്ടിയ ആ ഓണക്കോടി അണിഞ്ഞാണ് അന്ന് ഞാൻ സ്റ്റേജിൽ കയറിയതും, അവരിൽ ഒരാളായി മാറിയതും. 
ഒന്ന് ആലോചിച്ചു നോക്കണേ, കെ എസ് ചിത്ര എന്ന ലെജണ്ടറി ഗായികയാണ്, ലോകമെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ഒരു ലിവിങ് ലെജൻഡ് ആണ് സ്റ്റേജിൽ കയറുന്നതിനു മുൻപ് അവസാന നിമിഷം എന്റെ ഷർട്ട് ശരിയാക്കാൻ നിൽക്കുന്നത്, ഒറ്റക്ക് സമാധാനമായിട്ട് കഴിക്കേണ്ടയാളാണ് നമുക്കൊപ്പമിരുന്ന് നമ്മൾ കഴിച്ചു എന്ന് ഉറപ്പു വരുത്തിയിട്ട് കഴിക്കുന്നത്.
ഇങ്ങനൊരു ജനുവിൻ ക്യാരക്ടറുള്ള ചേച്ചിയെപ്പോലെയുള്ളവർ ഇവിടെയുള്ളപ്പോൾ ഞാനെങ്ങനെ ചിന്തിച്ചു ലോകത്തിപ്പോ അത്ര നല്ല മനുഷ്യരൊന്നും ഇല്ലാന്ന്.
ചിത്ര ചേച്ചി.. ഉമ്മ," എന്നാണ് ദിവാകൃഷ്ണ കുറിച്ചത്. 

Advertisment

Also Read:  ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന മമ്മൂക്ക;  ആ ചിത്രം പിറന്നതിങ്ങനെ, വീഡിയോ

Also Read: ഞാനൊരു കുറ്റസമ്മതം നടത്തുകയാണ്: കുറിപ്പുമായി ഋതു മന്ത്ര

‘നീയെൻ സർഗസൗന്ദര്യമേ’, ‘മീശമീനാക്ഷി’ എന്നിങ്ങനെ രണ്ടു ഷോർട്ട് ഫിലിമുകളും ദിവാകൃഷ്ണ. ഫിലിമി ടോക്ക്’ എന്നപേരിൽ ഒരു യൂട്യൂബ് ചാനലും ദിവാകൃഷ്ണയുടേതായുണ്ട്. നാടക-സീരിയൽ നടനായ പാറശ്ശാല വിജയന്റെയും ജ്യോതിലക്ഷ്മിയുടെയും മകനാണ് ദിവാകൃഷ്ണ. 

Also Read: അഖിൽ മാരാർ വീണ്ടും ബിഗ് ബോസിൽ: Bigg Bossmalayalam Season 7

ks chithra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: