The Ba***ds of Bollywood trailer: ഷാരൂഖ് ഖാനിന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദി ബാ**ഡ്സ് ഓഫ് ബോളിവുഡിന്റെ ട്രെയിലർ എത്തി. ആഗ്രഹം, സൗഹൃദം, നെപോട്ടിസം, രാഷ്ട്രീയം, പോരാട്ടങ്ങൾ തുടങ്ങി തുടങ്ങി എല്ലാം നിറഞ്ഞതാണ് ട്രെയിലർ. ഗൗരി ഖാൻ നിർമ്മിച്ച ഈ സീരീസിൽ ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Also Read: ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന മമ്മൂക്ക; ആ ചിത്രം പിറന്നതിങ്ങനെ, വീഡിയോ
അതിഥി താരങ്ങളായി രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ആമിർ ഖാൻ, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ എന്നിവരും സീരീസിലുണ്ട്. പാപ്പരാസി കൾച്ചർ, നെപോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സീരീസിൽ സറ്റയർ, സ്പൂഫ് എലമെന്റുകളും ധാരാളമായി കാണാം.
Also Read: ഞാനൊരു കുറ്റസമ്മതം നടത്തുകയാണ്: കുറിപ്പുമായി ഋതു മന്ത്ര
കിൽ എന്ന സിനിമയിലൂടെ ശ്രദ്ധ ആകർഷിച്ച ലക്ഷ്യ ആണ് ഈ സീരീസിലെ നായകൻ. സഹേർ ബംബ ആണ് സീരീസിൽ നായികയായി എത്തുന്നത്. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരീസിലുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ് എന്നിവരും സീരീസിൽ കാമിയോ റോളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും: ക്യൂട്ട് ചിത്രവുമായി സംഗീത് പ്രതാപ്
നെറ്റ്ഫ്ളിക്സും റെഡ് ചില്ലീസും ചേർന്നാണ് ഈ സീരീസ് നിർമിച്ചത്. നെറ്റ്ഫ്‌ളിക്സിൽ സെപ്റ്റംബർ 18-ന് ദി ബാ**ഡ്സ് ഓഫ് ബോളിവുഡ് റിലീസ് ചെയ്യും.
Also Read: 'ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം'; വീഡിയോയുമായി നവ്യാ നായർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.