/indian-express-malayalam/media/media_files/2025/09/08/tiger-shroff-2025-09-08-16-37-22.jpg)
ടൈഗർ ഷ്റോഫ്
മുംബൈ ഖാറിലുള്ള തന്റെ ആഡംബര അപ്പാർട്ട്മെന്റ് വിറ്റ് ബോളിവുഡ് താരം ടൈഗർ ഷ്റോഫ്. സ്ക്വയർ യാർഡ്സ് പരിശോധിച്ച പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം, 2025 സെപ്റ്റംബറിലാണ് ഈ വസ്തു ഇടപാട് രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ (IGR) നൽകിയ രേഖകൾ പ്രകാരം, ടൈഗർ വിറ്റത് റസ്റ്റംജി പാരമൗണ്ട് പ്രൊജക്റ്റിലുള്ള 22-ാം നിലയിലെ ഫ്ലാറ്റാണ്.
Also Read: ബിഗ്ഗ് ബോസിൽ പോകാൻ വാങ്ങി കൂട്ടിയത് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ: ആർ ജെ ബിൻസി, Bigg Bossmalayalam Season 7
1,989.72 ചതുരശ്ര അടി (ഏകദേശം 184.85 ച.മീ) കാർപറ്റ് ഏരിയയും 2,189 ചതുരശ്ര അടി (ഏകദേശം 203.34 ച.മീ) ബിൽറ്റ്-അപ്പ് ഏരിയയുമുള്ള അപ്പാർട്ട്മെന്റ് ആണ് ടൈഗർ വിറ്റത്. കരാറിൽ മൂന്ന് കാർ പാർക്കിംഗ് സ്ലോട്ടുകളും ഉൾപ്പെടുന്നു. ഇടപാടിൽ 93.60 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 30,000 രൂപ രജിസ്ട്രേഷൻ ഫീസും അടങ്ങിയിട്ടുണ്ട്. സ്ക്വയർ യാർഡ്സിന്റെ റിപ്പോർട്ട് പ്രകാരം, 2018-ൽ ടൈഗർ ഈ ഫ്ലാറ്റ് വാങ്ങിയത് 11.62 കോടി രൂപയ്ക്കാണ്. അതേ കെട്ടിടത്തിൽ താമസിക്കുന്ന സന്ദീപ് സരാഫാണ് ടൈഗറിൽ നിന്ന് ഫ്ലാറ്റ് വാങ്ങിയത്.
Also Read: എന്റെ സഹോദരിയും അമ്മയും തെറാപ്പിസ്റ്റുമാവുന്നവൾ; അല്ലിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്
ഖാർ, മുംബൈയിലെ പ്രീമിയം റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഒന്നാണ്. വെസ്റ്റേൺ എക്സ്‌പ്രസ് ഹൈവേയും വരാനിരിക്കുന്ന മെട്രോ ലൈനുകളും വഴി നല്ല കണക്റ്റിവിറ്റിയുള്ള ഏരിയയാണിത്. ബാന്ദ്ര കുര്ല കോംപ്ലെക്സ് (BKC), ലോവർ പരേൽ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.
Also Read: 'ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം'; വീഡിയോയുമായി നവ്യാ നായർ
അതേസമയത്ത് കരിയറിൽ, ബാഘി 4 റിലീസിന്റെ വിജയം ആഘോഷിക്കുകയാണ് ടൈഗർ. ആദ്യ വാരാന്ത്യത്തിൽ 30 കോടി രൂപയിൽ അധികം ചിത്രം കളക്ഷൻ നേടി കഴിഞ്ഞു. എ. ഹർഷ സംവിധാനം ചെയ്ത് സാജിദ് നദിയാദ്വാല നിർമ്മിച്ച ചിത്രം സെപ്റ്റംബർ അഞ്ചിനാണ് റിലീസ് ചെയ്തത്. ടൈഗറിനൊപ്പം ഹർനാസ് കൗർ സന്ധു, സോനം ബജ്വ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന മമ്മൂക്ക; ആ ചിത്രം പിറന്നതിങ്ങനെ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.