/indian-express-malayalam/media/media_files/s2K4iD24A2aeGWdg5lr3.jpg)
ചത്രം: ഇൻസ്റ്റഗ്രാം, അനിമൽ
ഇന്ത്യയിലുടനീളമുള്ള ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിച്ചതിന്റെ അനുഭവം അടുത്തിടെ നടി രശ്മിക മന്ദാന പങ്കുവച്ചു. ബോളുവുഡ് താരം രൺബീർ കപൂറിനൊപ്പം രശ്മിക അഭിനയിച്ച ചിത്രമായിരുന്നു 'അനിമൽ.' സൂപ്പർ ഹിറ്റായിരുന്ന ചിത്രം 900 കോടിയോളം രൂപയാണ് നേടിയത്. അടുത്തിടെ ഒരു ടോക് ഷോയിൽ രൺബീറിന്റെ ഏറ്റവും അസഹനീയമായ ഒരു സ്വഭാവത്തെക്കുറിച്ച് രശ്മിക വെളിപ്പെടുത്തി.
രൺബീറിന്റെ ശാന്തമായ സ്വഭാവം തന്നെ വളരെയധികം അലട്ടിയതായി രശ്മിക പറഞ്ഞു. "രൺബീർ ഒന്നും ചിന്തക്കാതെയിരിക്കും, വളരെ ശാന്തമാണ് അദ്ദേഹം. നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചാൽ, ഒന്നും ഇല്ലെന്ന് പറയും. ഒരാൾ എന്തെങ്കിലും ചിന്തിക്കണം, അല്ലേ? രൺബീർ ഫുൾ 'സെൻ' ആണ്. തീർച്ചയായും ഇത് എൻ്റെ കാഴ്ചപ്പാട് മാത്രമാണ്. സത്യത്തിൽ ഇതൊരു അനുഗ്രഹമാണ്, കാരണം അഭിനേതാക്കൾ എന്ന നിലയിൽ, ഞങ്ങൾ എപ്പോഴും, എല്ലാ കാര്യങ്ങളെ പറ്റിയും അമിതമായി ചിന്തിച്ചുകൊണ്ടോയിരിക്കും," രശ്മിക പറഞ്ഞു.
അനിമൽ സ്ത്രീവിരുദ്ധമായി കണക്കാക്കാനാകില്ലെന്നും, അച്ഛനായി എന്തും ചെയ്യാൻ മടിക്കാത്ത 'തെറ്റായ' ഒരു വ്യക്തിയെക്കുറിച്ചാണ് ചിത്രമെന്നും രശ്മിക പറഞ്ഞു. "ഇതു ചില പ്രശ്നങ്ങളുള്ള ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ഒരു സിനിമ മാത്രമാണ്. അച്ഛനുവേണ്ടി ഏതറ്റം വരെയും ആ കഥാപാത്രം പോകും. നിങ്ങൾ അത്തരം പ്രശ്നങ്ങളുള്ള ഒരാളുടെ കഥ പറയുമ്പോൾ, അത് യഥാർത്ഥവും പച്ചയും കൃത്യവുമായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കില്ലെ," രശ്മിക പറഞ്ഞു.
അല്ലു അർജുൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പയുടെ തുടർച്ചയായ പുഷ്പ: ദി റൂൾ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിലാണ് രശ്മിക. രണ്ടാം ഭാഗത്തിൽ താൻ വലിയ വേഷമാണ് ചെയ്യുന്നതെന്ന് നേരത്തതന്നെ മാധ്യമങ്ങളോട് സംസാരിക്കവെ രശ്മിക വെളിപ്പെടുത്തിയിരുന്നു. ദ ഗേൾഫ്രണ്ട്, ചാവ, റെയിൻബോ എന്നിവയാണ് രശ്മികയുടെ വരിനിരിക്കുന്ന ചിത്രങ്ങൾ.
Read More Entertainment Stories Here
- നിന്നെ കാവിലെ പാട്ട് മത്സരത്തിന് കണ്ടോളാം; ധ്യാനിനോട് ബേസിൽ, ഇടയിൽ കുത്തിത്തിരിപ്പുമായി അജു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സുപ്രിയ അല്ലേ ആ സ്കൂട്ടറിൽ പോയത്?; വൈറലായി വീഡിയോ
- അന്നൊരു മലയാളി പെൺകുട്ടി തന്നെ ഞെട്ടിച്ചെന്ന് അക്ഷയ് കുമാർ, അതു ഞാനെന്ന് സുരഭി
- ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്ഷൂട്ടിങ്ങിനിടെ അജിത് കുമാർ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.