scorecardresearch

ഷാരൂഖിന്റെ ബർത്ത്ഡേ പാർട്ടിയിൽ ഡിജെയായി രൺവീർ, വീഡിയോ

ജന്മദിനത്തിൽ, സഹപ്രവർത്തകർക്കായി ഒരു ഗ്രാൻഡ് പാർട്ടി തന്നെ ഷാരൂഖ് സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ ഡി.ജെയായി തന്റെ കഴിവു തെളിയിക്കുന്ന രൺവീറിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ജന്മദിനത്തിൽ, സഹപ്രവർത്തകർക്കായി ഒരു ഗ്രാൻഡ് പാർട്ടി തന്നെ ഷാരൂഖ് സംഘടിപ്പിച്ചിരുന്നു. പാർട്ടിയിൽ ഡി.ജെയായി തന്റെ കഴിവു തെളിയിക്കുന്ന രൺവീറിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Ranveer Singh | SRK Birthday Bash

ഷാരൂഖിന്റെ ബർത്ത്ഡേ പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഒരുപാട് ബോളിവുഡ് സെലിബ്രിറ്രികൾ പങ്കെടുത്ത ഷാരൂഖ് ഖാന്റെ ബർത്ത്ഡേ പാർട്ടിയുടെ പ്രധാന ആകർഷണം രൺവീർ സിംഗ് ആയിരുന്നു . ഷാരൂഖിന്റെ കടുത്ത ആരാധകനായ രൺവീർ പാർട്ടിയിൽ ഒരു ഡി.ജെയായി മാറുകയും, ഷാരൂഖിന്റെ പ്രശസ്ത ഡാൻസ് നമ്പറുകളായ ചലേയയ്ക്കും സിൻഡ ബൻഡയ്ക്കും എല്ലാവരേയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു.

Advertisment

ടേബിളിന് മുകളിൽ കയറി നിന്ന് മറ്റു അതിഥികൾക്കൊപ്പം നൃത്തം ചെയ്യ്തിരുന്ന തന്റെ ഭാര്യയും അഭിനേത്രിയുമായ ദീപികയ്ക്ക് 'കബി ഹാൻ കബി ന' ചിത്രത്തിലെ 'ആന മേരെ പ്യാർ കോ' ഗാനം രൺവീർ ഡെഡിക്കേറ്റ് ചെയ്തു.


ഷാരൂഖ് ആരാധകന്റെ ഏറ്റവും വലിയ ആരാധകനെന്നാണ് രൺവീറിനെ നെറ്റിസൺസ് വിശേഷിപ്പിച്ചത്. 

Advertisment

ആലിയ ഭട്ട്, കരീന കപൂർ ഖാൻ, അർജുൻ കപൂർ, മോന സിംഗ്, കരിഷ്മ കപൂർ, സൽമാൻ ഖാൻ തുടങ്ങിയ അഭിനേതാക്കളും ഷാരൂഖിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. 

ഡോൺ 3യിൽ രൺവീർ ആയിരിക്കും പ്രധാന വേഷത്തിൽ എത്തുക . ഡോൺ, ഡോൺ 2 എന്നിവയിൽ ഷാരൂഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ഫർഹാൻ അക്തർ സംവിധാനം ചെയ്ത മൂന്നാം ഭാഗത്തിൽ ഷാരൂഖ് ഭാഗമല്ല.  ചിത്രത്തിൽ കുപ്രസിദ്ധ ഗ്യാങ്സ്റ്ററായാണ് രൺവീർ എത്തുന്നത്. ഷാരൂഖിന് മുമ്പ് 1978ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനാണ് ഡോണായി അഭിനയിച്ചത്.

തന്നെ ചിത്രത്തിലെ നായകനായി പ്രഖ്യാപിച്ചപ്പോൾ രൺവീർ വികാരനിർഭരമായ കുറിപ്പ് എഴുതിയിരുന്നു. തന്റെ ബാല്യകാല ഫോട്ടോ പോസ്റ്റ് ചെയ്യ്ത് അടിക്കുറിപ്പിൽ ഇങ്ങനെ എഴുതി, “ദൈവമേ! ഇത് ചെയ്യണമെന്ന് വളരെക്കാലമായി ഞാൻ സ്വപ്നം കാണുന്നു. ” ഷാരൂഖും അമിതാഭ് ബച്ചനും ഒരു അഭിനേതാവാകാൻ തന്നെ പ്രചോദിപ്പിച്ചെന്നും അവരുടെ സ്വാധീനം തന്റെ പാതയെ രൂപപ്പെടുത്തിയതെങ്ങനെയെന്നും വിശദീകരിച്ചുകൊണ്ട് രൺവീർ പറഞ്ഞു, “കുട്ടിക്കാലത്ത് മറ്റുള്ളവരെപ്പോലെ ഞാനും സിനിമകളെ ഇഷ്ടപ്പെട്ടിരുന്നു, അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും കാണുകയും ആരാധിക്കുകയും ചെയ്തിരുന്നു . 'ഡോൺ' സീരിസിന്റെ ഭാഗമാകുക എന്നത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി കഥാപാത്രങ്ങൾക്ക് നൽകിയത് പോലെ പ്രേക്ഷകർ എനിക്ക് ഒരു അവസരം നൽകുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

 ഇത് കൂടാതെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്‌നിലും രൺവീർ അഭിനയിക്കുന്നുണ്ട്. അജയ് ദേവ്ഗൺ, കരീന കപൂർ ഖാൻ, ഭാര്യ ദീപിക പദുക്കോൺ എന്നിവരാണ് സഹതാരങ്ങൾ. 

Check out More Entertainment Stories Here 

Ranveer Singh Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: