/indian-express-malayalam/media/media_files/e6Y4i0Du9qG8UjDgIXvV.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വിവാഹ ചിത്രങ്ങൾ നീക്കം ചെയ്ത് നടൻ രൺവീർ സിങ്. ഭാര്യ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രങ്ങളാണ് രൺവീർ നീക്കം ചെയ്തത്. കുഞ്ഞിനായി കാത്തിരിക്കുന്ന താരദമ്പതികൾ ഇപ്പോൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയാണ്.
2023 ജനിവരിയ്ക്ക് മുൻപുള്ള ചിത്രങ്ങളാണ് താരം ഡിലീറ്റ്/ആർക്കൈവ് ചെയ്തിരിക്കുന്നത്. ഇതോടെ 2018ൽ പോസ്റ്റു ചെയ്ത വിവാഹ ചിത്രങ്ങളും പ്രൊഫൈലിൽ നിന്ന് അപ്രത്യക്ഷമായി. വിവാഹ വാർഷികം, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ പകർത്തിയ താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റു സമീപകാല ചിത്രങ്ങളും പ്രൊഫലിൽ നിലനിർത്തിയിട്ടുണ്ട്.
ചിത്രങ്ങൾ നീക്കം ചെയ്തത്, താരത്തിന്റെ സോഷ്യൽ മീഡിയ സ്ട്രാറ്റർജി ആകാമെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ ദീപികയും സമാനമായി ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് പ്രൊഫൈലിൽ ഓഡിയോ ഡയറി ലോഞ്ച് ചെയ്യുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ്, ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ദമ്പതികൾ ആരാധകരെ അറിയിച്ചത്. 2024 സെപ്റ്റംബറോടെ ഇരുവരും കുഞ്ഞിനെ വരവേൽക്കുമെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഒരു പൊതുപരിപാടിയിൽ മാത്രമാണ് താരങ്ങൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
പ്രഭാസ് നായകനാകുന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലാണ് ദീപിക നിലവിൽ അഭിനയിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രൺവീർ അടുത്തതായി അഭിനയിക്കുന്നത്.
Read More Entertainment Stories Here
- ബാഹുബലി പ്രെമോഷ​ൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
- 45 വർഷമായി മാതൃകയായി തുടരുന്നവർ; വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
- 'പരം സുന്ദരി' പാടി മഞ്ജു; എയറിലാക്കി ആരാധകർ
- കാഴ്ചയിൽ കലാരഞ്ജിനി, സംസാരത്തിൽ കൽപ്പന, ഭാവങ്ങളിൽ ഉർവശി തന്നെ: മൂന്നമ്മമാരെയും ഓർമിപ്പിക്കുന്ന മകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us