scorecardresearch

അനന്ത് അംബാനി- രാധിക വിവാഹം; ഇറ്റലിയിലേക്ക് പറന്ന് താരങ്ങൾ

ഇറ്റലിയിൽ നിന്ന് സൗത്ത് ഫ്രാൻസിലേക്ക് നീങ്ങുന്ന ആഢംബര നൗകയിലാണ് പ്രീ-വെഡ്ഡിങ് ആഘോഷം

ഇറ്റലിയിൽ നിന്ന് സൗത്ത് ഫ്രാൻസിലേക്ക് നീങ്ങുന്ന ആഢംബര നൗകയിലാണ് പ്രീ-വെഡ്ഡിങ് ആഘോഷം

author-image
Entertainment Desk
New Update
Ambani-Radhika Merchant’s pre-wedding

ചിത്രം: ഇൻസ്റ്റഗ്രാം

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും പ്രി-വെഡ്ഡിങ് ആഘോഷങ്ങൾ ലോക ശ്രദ്ധനേടിയിരുന്നു. മാർച്ചിൽ ജാംനഗറിൽ നടന്ന ആഘോഷ ചടങ്ങുകളിൽ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ലോക പ്രശസ്തരായ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ചടങ്ങുകൾ ഇന്ത്യകണ്ട എക്കാലത്തെയും വലിയ വിവാഹ ആഘോഷങ്ങളിൽ ഒന്നായി.

Advertisment

ഈ വരുന്ന ജൂലൈ 12നാണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും വിവാഹം. വിവാഹത്തിന് മുൻപായി മറ്റൊരു പ്രി-വെഡ്ഡിങ് ആഘോഷം കൂടി സംഘടിപ്പിക്കും. ഇറ്റലിയിൽ നിന്ന് സൗത്ത് ഫ്രാൻസിലേക്ക് നീങ്ങുന്ന ആഢംബര നൗകയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മെയ് 28 മുതൽ 30 വരെയാണ് ആഘോഷം. ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളും, നിരവധി ലോക പ്രശസ്തരും ചടങ്ങിൽ അതിഥിയാകും.

പ്രി- വെഡ്ഡിങ് ആഘോഷങ്ങൾക്ക് ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യയിൽ നിന്നുള്ള ഒരുകൂട്ടം സെലിബ്രിറ്റികളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഇറ്റലിയിലേക്ക് പറന്നത്. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി, ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ ഇറ്റലിയിലേക്ക് പുറപ്പെട്ടു.

കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും ലോക പ്രശസ്തരായ നിരവധി കലാകാരന്മാരുടെ പ്രകടനങ്ങളും, ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റിഹാന, ദിൽജിത് ദോസഞ്ച്, അരിജിത് സിംഗ്, അക്കോൺ, ശ്രേയ ഘോഷാൽ തുടങ്ങി നിരവധി താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു ജാംനഗറിൽ നടന്നത്.

Read More Entertainment Stories Here

Advertisment
Mukesh Ambani Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: