scorecardresearch

വിജയ്‌യുടെ സൂപ്പർഹിറ്റ് ഗാനത്തിന് ചുവടുവച്ച് രൺബീർ സിങ്

ശങ്കറിന്റെ മകളുടെ വിവാഹചടങ്ങിൽ നിന്നുള്ള രൺബീറിന്റെ വീഡിയോയാണ് വൈറലാകുന്നത്

ശങ്കറിന്റെ മകളുടെ വിവാഹചടങ്ങിൽ നിന്നുള്ള രൺബീറിന്റെ വീഡിയോയാണ് വൈറലാകുന്നത്

author-image
Entertainment Desk
New Update
Ranveer Singh

ചിത്രം: ഇൻസ്റ്റഗ്രാം

സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യയും തരുൺ കാർത്തിക്കും തമ്മിലുള്ള വിവാഹം ഞായറാഴ്ചയാണ് നടന്നത്. നിരവധി സിനിമ- രാഷ്ട്രീയ പ്രവർത്തകരാണ് വിവാഹത്തിൽ പങ്കുടുത്തത്. വിവാഹത്തിന് ശേഷം സംഘടിപ്പിച്ച റിസപ്ഷനിലും നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. ചടങ്ങിൽ നൃത്തം ചെയ്യുന്ന ബോളിവുഡ് താരം റൺബീർ സിങ്ന്റെ വീഡിയോയാണിപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

സംവിധായകൻ ആറ്റ്ലിയും രൺബീറിനൊപ്പം ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാം. വിജയ്, തൃഷ എന്നിവർ അഭിനയിച്ച ഗില്ലി എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'അപ്പഡി പോഡ്' എന്ന ഗാനത്തിനാണ് രൺബീറിന്റെ ഡാൻസ്. കറുത്ത ഷെർവാണി ധരിച്ചാണ് രൺബീർ റിസപ്ഷനെത്തിയത്.

തമിഴിലെ നിരവധി താരങ്ങളാണ് വിവാഹത്തിനും റിസപ്ഷനും സാക്ഷിയായത്. രജനികാന്ത്, കമൽഹാസൻ, സ്റ്റാലിൻ, സൂര്യ, കാർത്തി, നയൻതാര, വിഘ്നേശ് ശിവൻ, മണിരത്നം, സുഹാസിനി തുടങ്ങി നിരവധി സിനിമ- രാഷ്ട്രീയ പ്രമുഖർ ഞായറാഴ്ച വിവാഹത്തിന് പങ്കെടുത്തു.

Advertisment

ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് വരൻ തരുൺ കാർത്തിക്ക്.  ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. ക്രിക്കറ്റ് താരം രോഹിത് ദാമോദരനെയാണ് ഐശ്വര്യ ആദ്യം വിവാഹം കഴിച്ചത്. പോക്സോ കേസ് ആരോപണത്തിൽ രോഹിത് അറസ്റ്റിലായതിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ശങ്കറിന്റെ മൂന്നു മക്കളിൽ, ഐശ്വര്യയും ഇളയ മകൾ അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത് സിനിമയിൽ സജീവമാകുകയാണ്.

Read More Entertainment Stories Here

Ranveer Singh Shankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: