scorecardresearch

സൽമാൻ ഖാനെ പൊതിഞ്ഞ് പൊലീസ്; വെടിവയ്പ്പിന് ശേഷം ആദ്യമായി പുറത്തേക്ക്

കനത്ത പൊലീസ് സുരക്ഷയിൽ വീട്ടിലേക്ക് പ്രവേശിക്കുന്ന സൽമാൻ ഖാന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്

കനത്ത പൊലീസ് സുരക്ഷയിൽ വീട്ടിലേക്ക് പ്രവേശിക്കുന്ന സൽമാൻ ഖാന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്

author-image
Entertainment Desk
New Update
Salman Khan | Gunshot | Security

ചിത്രം: വരീന്ദർ ചൗള

ബാന്ദ്രയിലെ വീടിനു നേരെയുണ്ടായ വെടിവയ്പ്പിന് ശേഷം ആദ്യമായി സൽമാൻ ഖാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഗാലക്സി അപ്പാർട്ട്‌മെൻ്റിൽ നിന്നു പുറത്തിറങ്ങിയത്. രണ്ടുവണ്ടി പൊലീസ് വാനുകളുടെയും, സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് സൽമാൻ പുറത്തിറങ്ങിയത്.

Advertisment

ഞായറാഴ്ച രാവിലെയായിരുന്നു ബൈക്കിലെത്തിയ 2 അക്രമികൾ സൽമാന്റെ വസതിക്കുനേരെ വെടിയുതർത്ത്. വീടിന്റെ ബാൽക്കണിയിലടക്കം വെടിയുണ്ടകൾ പതിച്ചു. സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളെ ഗുജറാത്തിൽ നിന്നും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെയാണ് തിങ്കളാഴ്ച ഭുജിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ നിർദേശപ്രകാരമണ് ആക്രമണമുണ്ടായത്. ജയിലിൽ കഴിയുന്ന ലോറൻസിൻ്റെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന്, ജോയിൻ്റ് പൊലീസ് കമ്മീഷണർ ലക്ഷ്മി ഗൗതം അറിയിച്ചു.

Advertisment

ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ അവലോകനം ചെയ്യുകയും ജാഗ്രത പാലിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കാനഡയിലെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്ത ഗുണ്ടാനേതാവാണ് ലോറൻസ് ബിഷ്‌ണോയ്. 2023 മാർച്ചിലായിരുന്നു ബിഷ്‌ണോയ് സൽമാൻ ഖാന് ഭീഷണി കത്ത് അയച്ചത്.

1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന സൽമാനെതിരെയുള്ള കേസാണ് ഭീഷണിക്ക് കാരണം. കൃഷ്ണമൃഗത്തെ വേട്ടയാടിയത് ബിഷ്ണോയി സമൂഹത്തെ മുറിവേൽപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയിയുടെ നിലപാട്.

Read More Entertainment Stories Here

Gun Fire Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: