scorecardresearch

ഒരാൾ ശാന്തമായ സ്നേഹം, മറ്റെയാൾ ആഞ്ഞടിക്കുന്ന സുനാമി: ചിത്രയ്ക്കും ഭർത്താവിനും രഞ്ജിനിയുടെ ആശംസ

ചിത്രയ്ക്കും വിജയശങ്കറിനും ആശംസകളുമായി രഞ്ജിനി ഹരിദാസ്

ചിത്രയ്ക്കും വിജയശങ്കറിനും ആശംസകളുമായി രഞ്ജിനി ഹരിദാസ്

author-image
Entertainment Desk
New Update
KS Chithra Ranjini Haridas

മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ എസ് ചിത്ര. പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏവർക്കും പ്രിയങ്കരിയാണ് ചിത്ര. ഒരു നനുത്ത ചിരിയോടെയല്ലാതെ മലയാളത്തിന്റെ ഈ വാനമ്പാടിയെ നമുക്കു കാണാനാവില്ല. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾക്ക് ഇഷ്ടമാണ്  ലാളിത്യം നിറഞ്ഞ ആ വ്യക്തിത്വത്തോടും.

Advertisment

കഴിഞ്ഞ ദിവസമായിരുന്നു ചിത്രയുടെയും ഭർത്താവ് വിജയശങ്കറിന്റെയും 37-ാം വിവാഹ വാർഷികം. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഐഡിയ സ്റ്റാർ സിങ്ങർ ഷോയിൽ രഞ്ജിനി അവതാരകയായി എത്തിയ കാലം മുതലുള്ള സൗഹൃദമാണ് ചിത്രയുമായി. 

"എൻ്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകൾക്ക് സന്തോഷകരമായ വാർഷികം ആശംസിക്കുന്നു. ഈ ദമ്പതികൾ ഇന്ന് വിവാഹിതരായതിൻ്റെ 37-ാം വർഷം ഒരുമിച്ച് ആഘോഷിക്കുന്നു."

"എൻ്റെ പൂച്ച ച്ചേച്ചിയും വിജയൻ ചേട്ടനും സ്നേഹത്തിൻ്റെയും ആരോഗ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഒരു ജീവിതകാലം ആശംസിക്കുന്നു. "

Advertisment

"വ്യക്തികളെന്ന നിലയിൽ നിങ്ങൾ  ധ്രുവങ്ങളിലാണ്, എന്നാൽ ഒന്നിച്ചുനിൽക്കുമ്പോൾ നിങ്ങളൊരു വിജയക്കൂട്ടുകെട്ടാണ്." 

"എൻ്റെ ജീവിതത്തിൽ നിങ്ങൾ രണ്ടുപേരും ഉള്ളതിലെനിക്ക് സന്തോഷമുണ്ട്. ഒന്ന് ശാന്തമായ സ്നേഹമായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമിയായും. നിങ്ങളുടെ പ്രത്യേക ദിനത്തിൽ ഒത്തിരി ഒത്തിരി സ്നേഹം ചിത്ര ചേച്ചി,  വിജയൻ ചേട്ടാ..." രഞ്ജിനിയുടെ കുറിപ്പ് ഇങ്ങനെ. 

1987ലായിരുന്നു ചിത്രയുടെയും വിജയശങ്കറിന്റെയും വിവാഹം. പതിനഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം ഇരുവരുടെയും ജീവിതത്തിലേക്ക് നന്ദന എന്നൊരു മകളെത്തി. എന്നാൽ 2011 ഏപ്രിൽ 14ന് നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. 

Read More Entertainment Stories Here

K S Chithra Ranjini Haridas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: