/indian-express-malayalam/media/media_files/79QsGhm8VFubs7o2eDAr.jpg)
ഒരു നടൻ തനിക്ക് നഗ്നചിത്രം അയച്ചുതരികയും തന്റെ ചിത്രം അയക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പ്രധാന നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകൾ കേട്ട് താൻ ഞെട്ടിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
"എനിക്ക് ഷർട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടൻ ഉണ്ട്. എന്തിനായിരിക്കും അങ്ങനെയൊരു ചിത്രം അയച്ചത്. എന്നിട്ട് എന്നോട് പറയും എന്റെ ഫോട്ടോ അയക്കാൻ. പക്ഷേ അപ്പോൾ തന്നെ അതിന് നല്ല മറുപടി ഞാൻ കൊടുത്തു. മുട്ടിയ വാതിൽ മാറി പോയിയെന്ന് ഞാൻ പറയും. പിന്നെ വരില്ല. പക്ഷേ പലർക്കും നോ പറയാൻ കഴിയില്ല. കാരണം അവരുടെ സാഹചര്യമാണ്. ഇപ്പോൾ ഈ സംസാരം നടക്കുന്നത് ഇനി വരുന്ന കുട്ടികൾക്കുള്ള ഒരു പാഠമാണ്. അച്ഛനോ അമ്മയോ വലിയ നടീനടന്മാർ ആണെങ്കിലോ, നിർമ്മാതാക്കളുടെ കുടുംബം ആണെങ്കിലോ ഇത്തരം അനുഭവങ്ങൾ വരില്ല. എന്നാൽ ആരെയും അറിയാതെ സിനിമമോഹം കൊണ്ട് വരുന്നരാണ് ഇത്തരം കുഴിയിൽ വീഴുന്നത്," ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യം തുറന്നുപറഞ്ഞത്.
ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിങ് രംഗത്തും ലൈംഗികചൂഷണങ്ങൾ വ്യാപകമായി നടക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. കണ്ണൂരിൽ വച്ച് നടന്ന പരസ്യ ഷൂട്ടിംഗിൽ അത്തരം അനുഭവമുണ്ടായപ്പോൾ താൻ ശക്തമായി പ്രതികരിച്ചെന്നും രഞ്ജിനി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.