/indian-express-malayalam/media/media_files/zSLQ1y8oRAmVGnOb5Ptr.jpg)
ബോളിവുഡിലെ പുതു തലമുറയിൽ ഏറ്റവും ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് രൺബീർ കപൂർ. കപൂർ കുടുംബത്തിലെ അംഗം, രാജ് കപൂറിന്റെ പേരക്കുട്ടി, ബോളിവുഡ് താര ദമ്പതികളായ ഋഷി കപൂറിന്റെയും നീതു സിങ്ങിന്റെയും മകൻ. സിനിമയോടുള്ള അഭിരുചി രൺബീറിന് പാരമ്പര്യമായി പകർന്നു കിട്ടിയ ഒന്നാണ്. നെപ്പോട്ടിക് കിഡ് എന്ന മേൽവിലാസത്തിൽ സിനിമയിൽ വന്നെങ്കിലും ഇന്ന് എത്തിനിൽക്കുന്ന സ്റ്റാർഡം രൺബീർ സ്വപ്രയത്നത്താൽ കെട്ടിപ്പടുത്തതാണ്.
രൺബീറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ബോളിവുഡിലെ ഐക്കോണിക് പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ അതിനു അനുസരിച്ചു ചുവടുവയ്ക്കുകയാണ് രൺബീർ. പാട്ടിനൊപ്പം വെറുതെ ചുവടുവയ്ക്കുകയല്ല, ഓരോ ഗാനത്തിന്റെയും ഹുക്ക് സ്റ്റൈപ്പുകൾ അതുപോലെ റീക്രിയേറ്റ് ചെയ്ത് താരം അമ്പരപ്പിക്കുകയാണ്.
ഡാൻസിന്റെ കാര്യത്തിലും ഇത്രയധികം അപ്ഡേറ്റഡാണോ രൺബീർ എന്നാണ് വീഡിയോ കണ്ട ആരാധകർ കൗതുകപ്പെടുന്നത്.
അനിമൽ ആണ് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ രൺബീർ ചിത്രം. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ ആണ് അടുത്തതായി രൺബീർ അഭിനയിക്കുന്ന ചിത്രം. രൺബീറിന്റെ ജീവിത പങ്കാളി കൂടിയായ ആലിയ ആണ് ചിത്രത്തിലെ നായിക. ബ്രഹ്മാസ്ത്രയ്ക്കു ശേഷം ആലിയയും രൺബീറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. വിക്കി കൗശലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.