/indian-express-malayalam/media/media_files/abevc2EFyBcGQkWvAUmX.jpg)
അടുത്തിടെ, ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥികളായി എത്തിയത് രൺബീർ കപൂറും സഹോദരി റിദ്ധിമ കപൂറുമായിരുന്നു, കൂടെ ഇരുവരുടെയും അമ്മയും മുൻകാല നടിയുമായ നീതു കപൂറും ഉണ്ടായിരുന്നു. ഷോയിൽ മൂവരും, അന്തരിച്ച നടൻ ഋഷി കപൂറിനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ടു.
അച്ഛനായ ഋഷി കപൂർ തന്നെ തന്നെ ശകാരിക്കുകയും അടിക്കുകയും ചെയ്ത ഒരേയൊരു അവസരമേ ഉണ്ടായിട്ടുള്ളൂവെന്നും രൺബീർ പറഞ്ഞു. സമയത്തെക്കുറിച്ചുള്ള ഓർമ്മയും അദ്ദേഹം പങ്കുവച്ചു.
കുട്ടികളിൽ മൂല്യങ്ങൾ വളർത്തുന്നതിൽ ഋഷി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് നീതു പറഞ്ഞു. തുടർന്നാണ്, അച്ഛൻ തന്നെ തല്ലിയ ആ ഏക സന്ദർഭം രൺബീർ ഓർത്തെടുത്തത്. തന്റെ പിതാവ് വലിയ മതവിശ്വാസിയായിരുന്നുവെന്നും ആർകെ സ്റ്റുഡിയോയിലെ ക്ഷേത്രത്തിനുള്ളിൽ ചെരുപ്പ് ധരിച്ചതിന് തന്നെ അദ്ദേഹം തല്ലിയെന്നുമാണ് രൺബീർ പറഞ്ഞത്.
“അദ്ദേഹം എന്നെ ഒരു തവണ മാത്രം അടിച്ചു, കഠിനമായിരുന്നു അത്! ആർകെ സ്റ്റുഡിയോയിൽ ദീപാവലി പൂജയായിരുന്നു. അദ്ദേഹം വലിയ മതവിശ്വാസിയായിരുന്നു. ഞാൻഎനിക്ക് എട്ടോ ഒമ്പതോ വയസ്സ് പ്രായമുണ്ടെന്ന് തോന്നുന്നു. ഞാൻ ചെരിപ്പൂരാതെ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചു. അദ്ദേഹം ദേഷ്യത്തോടെ എൻ്റെ തലയിൽ അടിച്ചു!" രൺബീറിന്റെ വാക്കുകളിങ്ങനെ.
2020 ഏപ്രിലിൽ ആണ് കാൻസർ ബാധയെ തുടർന്ന് ഋഷി കപൂർ അന്തരിച്ചത്. നേരത്തെ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, നഷ്ടത്തിൻ്റെ ആഘാതത്തെക്കുറിച്ച് രൺബീർ മനസ്സു തുറന്നിരുന്നു. “ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടം നിങ്ങളുടെ മാതാപിതാക്കളെ നഷ്ടപ്പെടുന്നതാണ്. പ്രത്യേകിച്ചും നിങ്ങൾ നിങ്ങളുടെ 40കളോട് അടുക്കുമ്പോൾ, സാധാരണയായി ഇത്തരത്തിൽ എന്തെങ്കിലും സംഭവിക്കുന്ന സമയമാണിത്... നിങ്ങളെ അതിനായി മനസ്സുകൊണ്ട് ഒരുക്കമായിരിക്കില്ല. പക്ഷേ ഇത്തരം അനുഭവങ്ങൾ നിങ്ങളുടെ കുടുംബത്തെ കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾ ജീവിതം മനസ്സിലാക്കുന്നു. ”
നിതേഷ് തിവാരിയുടെ രാമായണത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് രൺബീർ ഇപ്പോൾ. ചിത്രത്തിൽ സായ് പല്ലവിയാണ് സീതയായി എത്തുക. കെജിഎഫ് താരം യഷ് രാവണനായി എത്തുമെന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- നിരന്തരം ക്ലാസ് കട്ട് ചെയ്യും, പഠിക്കില്ല, കളിപ്പാട്ടങ്ങൾ കേടാക്കും; ടീച്ചർമാർക്ക് തലവേദനയായിരുന്ന കുട്ടി
- അസൂയയോടെ ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവർ: രാജമൗലി
- പൂർണനഗ്നനായി ആ സീനിൽ അഭിനയിക്കാൻ ഭാസിയ്ക്ക് സെക്കന്റുകൾ പോലും ആലോചിക്കേണ്ടി വന്നില്ല: ചിദംബരം പറയുന്നു
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us