/indian-express-malayalam/media/media_files/DulMEHvNx6n4qA6kk3SW.jpg)
രൺബീർ കപൂർ, ചാരു ശങ്കർ, അനിൽ കപൂർ (ചിത്രം: ഇൻസ്റ്റഗ്രാം)
രൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഡി വംഗ ചിത്രം 'അനിമൽ' വിജയകരമായി പ്രദർശനം തുടരുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയൊടെ കാത്തിരുന്ന ചിത്രം ആദ്യദിനം മുതൽ മികച്ച കളക്ഷൻ റെക്കോർഡാണ് നേടുന്നത്. അതേസമയം, ചിത്രത്തിലെ സ്ത്രീവിരുദ്ധത, അക്രമം എന്നിവ നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരം വിമർശനങ്ങളും നേടി കൊടുക്കുന്നുണ്ട്.
ചിത്രത്തിലെ കാസ്റ്റിംഗുമായി ബന്ധപ്പെട്ടൊരു കൗതുകമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ രൺബീറിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാരു ശങ്കറിന് യഥാർത്ഥ ജീവിതത്തിൽ, താരത്തേക്കാൾ ഒരു വയസ്സ് മാത്രമേ കൂടുതലുള്ളൂ. അനിൽ കപൂറിന്റെ കഥാപാത്രമായ ബൽബീർ ആർ സിങ്ങിന്റെ ഭാര്യയായ ജ്യോതി ബി സിങ്ങ് എന്ന കഥാപാത്രമായാണ് ചാരു ശങ്കർ എത്തുന്നത്. ഇവരുടെ മകനായ വിജയ് ബൽബീർ സിങ്ങ് എന്ന കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിക്കുന്നത്.
IMDb പ്രകാരം, ചാരു ശങ്കർ 1981 ഓഗസ്റ്റ് 17 നാണ് ജനിച്ചത്, രൺബീറാകട്ടെ 1982 സെപ്റ്റംബർ 28നും. തന്നോളം പ്രായമുള്ള ഒരു നടന്റെ അമ്മയായി ചാരു ശങ്കർ എത്തുന്നു എന്നതാണ് ആരാധകർക്കും കൗതുകമാവുന്നത്. എന്നാൽ ചിത്രത്തിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, അതുകൊണ്ടു തന്നെ യാതൊരു തരത്തിലും ഇവരുടെ പ്രായവ്യത്യാസം അവിടെ പ്രകടമാവുന്നില്ല.
കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് പങ്കുവച്ച പോസ്റ്റാണ് സൈബറിടത്തിൽ ഈ കൗതുക വാർത്ത ചർച്ചയാകാൻ കാരണമായത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായ ജവാനിൽ 58 കാരനായ ഷാരൂഖ് ഖാന്റെ അമ്മയായി 39 കാരിയായ റിദ്ദി ദോഗ്രയാണ് അഭിനയിച്ചത്. കൂടാതെ 'വീരസിംഹ റെഡ്ഡി' എന്ന തെലുങ്ക് ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണയുടെ (ബാലയ്യ) അമ്മയും ഭാര്യയുമായി അഭിനയിച്ച ഹണി റോസിന് താരത്തെക്കാൾ 31 വയസ് കുറവാണ്. ഇത്തരം നിരവധി സമാന സംഭവങ്ങൾ കമന്റുകളിൽ നെറ്റിസൺമാർ ചുണ്ടിക്കാട്ടി.
Charu Shankar is just one year older than RK yet she played his mother in Animal. A big facepalm.
by u/Jessdayyy in BollyBlindsNGossip
Read More Entertainment News Here
- പിറന്നാൾ അല്പം വൈകിയാലെന്താ, കോളടിച്ചില്ലേ; കുഞ്ഞാറ്റയ്ക്ക് കിട്ടിയ സ്പെഷ്യൽ പിറന്നാൾ വിഷ്
- ഷേക്ക് ഹാൻഡ് കൊടുക്കുന്നതിനിടയിൽ വാച്ച് അടിച്ചുമാറ്റും: അക്ഷയ് കുമാറിന്റെ പ്രാങ്കിനെ കുറിച്ച് സഹതാരം
- ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ടു ജനിക്കണമെന്ന് പേളി
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.