scorecardresearch

ഞാനിപ്പോഴും ചതിയനും കാസനോവയുമായി മുദ്രകുത്തപ്പെടുന്നു: രൺബീർ കപൂർ

ആലിയയുമായി വിവാഹിതനാവും മുൻപ്, ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായി ഡേറ്റിംഗിലായിരുന്നു രൺബീർ

ആലിയയുമായി വിവാഹിതനാവും മുൻപ്, ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായി ഡേറ്റിംഗിലായിരുന്നു രൺബീർ

author-image
Entertainment Desk
New Update
Ranbir Kapoor about Casanova label

നടൻ രൺബീർ കപൂർ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ജീവിതപങ്കാളിയാണിന്ന്, റാഹ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്. എന്നാലും  ‘കാസനോവ എന്ന ടാഗിൽ നിന്ന് രക്ഷപ്പെടാൻ തനിക്കേറെ ബുദ്ധിമുട്ടാണെന്നും ജീവിതത്തിൻ്റെ വലിയൊരു ഭാഗം താൻ ആ ടാഗിലാണ് ജീവിച്ചതെന്നും തുറന്നു പറയുകയാണ് രൺബീർ.

Advertisment

അടുത്തിടെ, ഡബ്ല്യുടിഎഫ് പീപ്പിളിന്റെ ഒരു എപ്പിസോഡിൽ നിഖിൽ കാമത്തിനോട് സംസാരിക്കവെയാണ് തന്നെ വർഷങ്ങളായി പിൻതുടരുന്ന ടാഗിനെ കുറിച്ച്  രൺബീർ  മനസ്സുതുറന്നത്.  തൻ്റെ മുൻകാല ജീവിതത്തെ കുറിച്ചും, വഞ്ചകനെന്ന് മുദ്രകുത്തപ്പെടുന്നതിനെ കുറിച്ചും, മകൾ റാഹ, പിതാവ് ഋഷി കപൂർ എന്നിവരെ കുറിച്ചെല്ലാം രൺബീർ വാചാലനായി.

ആലിയയുമായി വിവാഹിതനാവും മുൻപ്, ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായി ഡേറ്റിംഗിലായിരുന്നു രൺബീർ. കോഫി വിത്ത് കരണിന്റെ ഒരു എപ്പിസോഡി ദീപികയും സോനം കപൂറും ഡേറ്റിംഗ് ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ മുതൽ വീണതാണ് രൺബീറിന് ‘കാസനോവ’ എന്ന  ടാഗ്. 

“ഞാൻ മുമ്പ് രണ്ട് സക്സസ്ഫുളായ നടിമാരുമായി ഡേറ്റ് ചെയ്തിട്ടുണ്ട്, അത് എൻ്റെ ഐഡൻ്റിറ്റിയായി മാറി . എനിക്ക് കാസനോവ, ചതിയൻ എന്നീ ടാഗുകൾ ലങിച്ചു.  എൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗം വഞ്ചകൻ എന്ന ലേബലോടെയാണ് ഞാൻ ജീവിച്ചത്. ഞാൻ ഇപ്പോഴും അതിനൊപ്പമാണ് ജീവിക്കുന്നത്,” രൺബീർ പറഞ്ഞു. 

Advertisment

തൻ്റെ വ്യക്തിപരമായ കാര്യങ്ങൾ പൊതു ചർച്ചാ വിഷയമായപ്പോഴും രൺബീർ  ഇക്കാര്യങ്ങളിലൊന്നും പ്രതികരിച്ചിരുന്നില്ല. അടുത്തിടെയാണ് തന്നെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെക്കുറിച്ച് രൺബീർ തുറന്ന് പറഞ്ഞത്, കഥയിൽ തൻ്റെ ഭാഗം ഒരിക്കലും ആരും  കേട്ടിട്ടില്ലെന്നും രൺബീർ കൂട്ടിച്ചേർത്തു. 

“എന്നെ നിങ്ങൾക്ക് നിസ്സാരമായി കാണാം, എന്നെ ഒരു സവാരിക്ക് കൊണ്ടുപോകൂ, ഞാൻ അത് കാര്യമാക്കുന്നില്ല. ഞാൻ എൻ്റെ ജീവിതത്തെ സ്നേഹിക്കുന്നു. ഞാൻ എൻ്റെ ജോലി ഇഷ്ടപ്പെടുന്നു. ഞാൻ എൻ്റെ കുടുംബത്തെ സ്നേഹിക്കുന്നു, എൻ്റെ ജീവിതത്തിൽ എനിക്കുള്ള എല്ലാത്തിനും ഞാൻ നന്ദിയുള്ളവനാണ്. ഞാനൊരു നടനാണ്, ആളുകൾക്ക് എന്നെക്കുറിച്ച് എന്തും പറയാം, പക്ഷേ ഒരു നല്ല സിനിമ നിർമ്മിക്കുന്നതിലാണ് എൻ്റെ ശ്രദ്ധ. അതുകൊണ്ട് ആരെങ്കിലും എന്നെക്കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ അത് എൻ്റെ രക്തം തിളപ്പിക്കില്ല."

“ഞാൻ ഒരു കാസനോവയുടെ, വഞ്ചകനായ ഒരാളുടെ പോസ്റ്റർ ബോയ് ആയി. ആളുകൾ മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ കേട്ടിട്ടുണ്ട്, അവർ എൻ്റേത് കേട്ടിട്ടില്ല, അവർ ഒരിക്കലും അത് കേൾക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ഇവിടെ വന്നത് എൻ്റെ ജോലി ചെയ്യാനും നടനാകാനുമാണ്," ബോളിവുഡ് ബബിളിനോട് സംസാരിക്കവേ രൺബീർ പറഞ്ഞു. 

Read More

Ranbir Kapoor Alia Bhatt Deepika Padukone Katrina Kaif

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: