scorecardresearch

കരീന- സെയ്ഫ് ദമ്പതികളുടെ മകൻ ജെഹിന്റെ ജന്മദിനം ആഘോഷിക്കാൻ രൺബീർ എത്തിയത് ഇങ്ങനെ; ചിത്രങ്ങൾ

മുംബൈയിൽ നടന്ന വർണ്ണാഭമായ ആഘോഷങ്ങളിൽ ബോളിവുഡിലെ വൻ താരനിരയാണ് പങ്കെടുത്തത്

മുംബൈയിൽ നടന്ന വർണ്ണാഭമായ ആഘോഷങ്ങളിൽ ബോളിവുഡിലെ വൻ താരനിരയാണ് പങ്കെടുത്തത്

author-image
Entertainment Desk
New Update
Kareena Kapoor | Saif Ali Khan | Jeh

Photo: Saba Pataudi/Instagram, Varinder Chawla

ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലീ ഖാന്റെയും മകൻ ജെഹിന്റെ മൂന്നാം ജന്മദിനം ബുധനാഴ്ച മുംബൈയിൽ ആഘോഷിച്ചു. ബോളിവുഡിലെ വൻ താരനിരയാണ് ചടങ്ങിൽ പങ്കെടുത്തത്. രൺബീർ കപൂർ, സോഹ അലി ഖാൻ, മലൈക അറോറ, അമൃത അറോറ, സോനം കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ പിറന്നാൾ ആഘോഷങ്ങൾക്കായി എത്തിയിരുന്നു. 

Advertisment

മകൾ രാഹയ്‌ക്കൊപ്പമാണ് രൺബീർ എത്തിയത്, മരുമകൾ സമാരയും ഒപ്പമുണ്ടായിരുന്നു. മകൻ വായുവിനൊപ്പം സ്റ്റൈലിഷ് എൻട്രിയാണ് സോനം കപൂർ നടത്തിയത്. കരീനയുടെ പിതാവും നടനുമായ രൺധീർ കപൂറും ചടങ്ങിൽ പങ്കെടുത്തു.

Advertisment

ആഘോഷങ്ങളുടെ ചിത്രങ്ങൾ, സെയ്ഫ് അലീ ഖാന്റെ സഹോദരി സബ പട്ടൗഡി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സ്‌പൈഡർമാൻ തീമിലുള്ള ജന്മദിന കേക്ക് മുറിക്കുന്ന ജെഹിനെയും സമീപത്തു നിൽക്കുന്ന കരീനയേയും ചിത്രങ്ങളിൽ കാണാം. സ്കൂളിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് തൈമൂർ അലി ഖാൻ ആഘോഷങ്ങളിലേക്ക് എത്തിയത്.

വർണ്ണാഭമായ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മലൈക അറോറ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കരീനയ്ക്കും അമൃത അറോറയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് മലൈക്ക പങ്കിട്ടത്.

Read More Entertainment Stories Here

Kareena Kapoor Saif Ali Khan Bollywood Ranbeer Kapur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: