scorecardresearch

'അനിമൽ' ഓൺലൈനിൽ ചോർന്നതിനു പിന്നാലെ രൺബീറും രശ്‌മികയുമായുള്ള ചൂടൻ രംഗങ്ങൾ വൈറലാകുന്നു

ചിത്രത്തിലെ മറ്റൊരു നായികയായ ട്രിപ്റ്റി ദിമ്രിയും രൺബീറും ഉൾപ്പെടുന്ന  ഇന്റിമേറ്റ് സീനുകളും ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയാണ്

ചിത്രത്തിലെ മറ്റൊരു നായികയായ ട്രിപ്റ്റി ദിമ്രിയും രൺബീറും ഉൾപ്പെടുന്ന  ഇന്റിമേറ്റ് സീനുകളും ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയാണ്

author-image
Entertainment Desk
New Update
Animal |  Ranbir | Rashmika

അനിമലിൽ രശ്മികയ്ക്കും ട്രിപ്റ്റി ദിമ്രിയക്കുമൊപ്പം രൺബീർ

രൺബീർ കപൂറിന്റെ ഏറ്റവും പുതിയ റിലീസായ അനിമൽ ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.  റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം പൈറസിക്ക് ഇരയാവുകയും ഓൺലൈനിൽ ചോരുകയും ചെയ്തിരുന്നു. രൺബീറിനൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന എന്നിവരും വേഷമിട്ട അനിമൽ വിവിധ ടോറന്റ് പ്ലാറ്റ്‌ഫോമുകളിലും ടെലിഗ്രാമിലുമാണ് ചോർന്നത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വാട്‌സ്ആപ്പ് ചാനലുകളിൽ ചിത്രത്തിന്റെ  എച്ച്‌ഡി പതിപ്പ് പ്രചരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. 

Advertisment

അനിമലിലെ പല രംഗങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ  രശ്മികയുടെയും രൺബീറിന്റെയും ബെഡ് റൂം രംഗങ്ങളും  നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം രൺബീറിനൊപ്പമുള്ള  നടി ട്രിപ്റ്റി ദിമ്രിയുടെ ദൃശ്യങ്ങളും ഓൺലൈനിൽ പ്രചരിച്ചു. ചിത്രത്തിലെ നിർണായകമായൊരു കഥാപാത്രത്തെയാണ് ട്രിപ്റ്റി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റീലിസ് വരെ ഈ കഥാപാത്രത്തെ കുറിച്ച് ഒരു സൂചനയും അണിയറപ്രവത്തകർ നൽകിയിരുന്നില്ല. 

ഒരു സീനിൽ രൺബീറിന്റെ കഥാപാത്രം  ട്രിപ്റ്റി അവതരിപ്പിക്കുന്ന സോയ എന്ന കഥാപാത്രത്തിനൊപ്പം ചേർന്ന്  ഭാര്യയെ (രശ്മിക മന്ദാന ) വഞ്ചിക്കുന്നതാണ്. ട്രിപ്റ്റിയും രൺബീറും ഉൾപ്പെടുന്ന  ഇന്റിമേറ്റ് സീനുകളും ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

ചിത്രത്തിന് ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയാണ് ചിത്രത്തിന്റെ മുന്നേറ്റം. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നുമായി 360 കോടിയിലധികം ചിത്രം കളറ്റ് ചെയ്തു കഴിഞ്ഞു. 

Advertisment

അനിമൽ ഞായറാഴ്ച, ഷാരൂഖ് ഖാൻ നായകനായ പത്താന്റെ മൂന്ന് ദിവസത്തെ കളക്ഷനെ മറികടന്നു. എന്നാൽ ഇപ്പോഴും ചിത്രം ജവാനിലൂടെ അറ്റ്ലിയും ഷാരൂഖും സൃഷ്ടിച്ച റെക്കോർഡിനെ മറികടന്നിട്ടില്ല. 

Read More Entertainment News Here

Ranbir Kapoor Rashmika Mandanna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: