/indian-express-malayalam/media/media_files/qXTshaWzuwiqTY9DbCNH.jpg)
കൊച്ചി: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം.
രമേഷ് നാരായണന് പുരസ്കാരം നൽകാൻ ആസിഫ് അലിയെ ആണ് സംഘാടകർ നിയോഗിച്ചത്. എന്നാൽ ആസിഫിൽ നിന്നും പുരസ്കാരം സ്വീകരിക്കാൻ മടിച്ച രമേശ് നാരായണൻ, പകരം സംവിധായകൻ ജയരാജിനെ വേദിയിലേക്ക് വിളിച്ചുവരുത്തി ജയരാജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു. പുരസ്കാരം നൽകിയ വേളയിലോ, അതിനു ശേഷമോ രമേഷ് നാരായണൻ ആസിഫ് അലിയെ അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നതും വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനങ്ങൾ ഉയരുകയാണ്. ആസിഫിനോട് പൊതുവേദിയിൽ മോശമായി പെരുമാറിയ രമേഷ് നാരായണൻ സംഭവത്തിൽ മാപ്പു പറയണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. ഒരു കലാകാരൻ എന്താവരുതെന്ന് രമേഷ് നാരായണൻ കാണിച്ചു തന്നു എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.
Read More Stories Here
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.