/indian-express-malayalam/media/media_files/ASF1rMD4EFGlGSs9pIlZ.jpg)
ഓരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്ന താരങ്ങൾ. ബോളിവുഡ് എന്നോ തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രിയെന്നോ വ്യത്യാസമില്ലാതെ ഒന്നിച്ച് ചുവടുവെച്ച് ആഘോഷമാക്കുന്ന രജനീകാന്തും ഷാരൂഖ് ഖാനും രൺവീർ സിംഗും ആലിയയും. മുംബൈയിൽ നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ഗ്രാൻഡ് വെഡ്ഡിംഗിൽ നിന്നുള്ള നിമിഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഷാരൂഖ് ഖാൻ, രൺവീർ സിംഗ്, രജനീകാന്ത്, അർജുൻ കപൂർ, ഹാർദിക് പാണ്ഡ്യ, ആലിയ ഭട്ട്, അനിൽ കപൂർ, പ്രിയങ്ക, രൺവീർ, ധോണി, മാധുരി ദീക്ഷിത് തുടങ്ങിയവരുടെയും അംബാനി കല്യാണത്തിൽ നൃത്തം ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
അനിൽ കപൂർ, രൺവീർ സിംഗ് തുടങ്ങിയ ബോളിവുഡ് താരങ്ങളും അവരുടെ ട്രേഡ് മാർക്ക് സ്റ്റെപ്പുകളുമായി ഡാൻസ് ഫ്ളോറിന് ഊർജം പകർന്നു. എങ്ങും ചിരിക്കുന്ന മുഖങ്ങൾ മാത്രം നിറഞ്ഞ അന്തരീക്ഷം ആവേശതിമർപ്പിലാണ്.
പ്രിയങ്ക ചോപ്ര ജോനാസ്, നിക്ക് ജോനാസ്, ജോൺ സീന, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ തുടങ്ങി നിരവധി പ്രമുഖരും വിവാഹത്തിനെത്തി ചേർന്നിരുന്നു.
അത്യാഡംബര വിവാഹത്തിന് ശേഷവും അംബാനി കല്യാണത്തിന്‍റെ ആഘോഷ പരിപാടികള്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹ വിരുന്നിൽ പങ്കെടുക്കും. നാളെ സെലിബ്രിറ്റികള്‍ക്ക് ഒരുക്കുന്ന സല്‍ക്കാരത്തോടെ ആകും ആഘോഷങ്ങളുടെ സമാപനം.
Read More
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.