/indian-express-malayalam/media/media_files/PxosR8GUgLx5dmYz6HBF.jpg)
ആവശ്യമായ ക്രമീകരണങ്ങളൊന്നുമില്ലാതെ മൂന്ന് മണിക്കൂറോളം എയർപോർട്ടിലെ എയ്‌റോബ്രിഡ്ജിൽ ഇരിക്കേണ്ടി വന്ന ദുരനുഭവം പങ്കിടുകയാണ് ബോളിവുഡ് താരം രാധിക ആപ്‌തെ. എയർപോർട്ടിൽ താനും സഹയാത്രക്കാരും അനുഭവിക്കേണ്ടി വന്ന അവസ്ഥയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചാണ് രാധിക ദുരനുഭവം കുറിച്ചത്. യാത്രക്കാരിൽ കുട്ടികളും പ്രായമായവരുമുണ്ടായിരുന്നുവെന്നും രാധിക പറയുന്നു.
“എനിക്ക് ഇത് പോസ്റ്റ് ചെയ്യേണ്ടിവന്നു! ഇന്ന് രാവിലെ എനിക്ക് 8:30ന് ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ സമയം 10:50, ഫ്ലൈറ്റ് ഇതുവരെ ബോർഡ് ചെയ്തിട്ടില്ല. എന്നാൽ ഫ്ളൈറ്റ് പുറപ്പെടുകയാണ് എന്നു പറഞ്ഞ് എല്ലാ യാത്രക്കാരെയും എയ്‌റോബ്രിഡ്ജിൽ കയറ്റി ലോക്ക് ചെയ്തു! ചെറിയ കുഞ്ഞുങ്ങളും അടക്കമുള്ള യാത്രക്കാരും പ്രായമായവരും ഒരു മണിക്കൂറോളമായി പൂട്ടിയിട്ടിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർ വാതിൽ തുറക്കില്ല. സ്റ്റാഫിനാവട്ടെ ഒരു സൂചനയും ഇല്ല!"
“അവരുടെ ജോലിക്കാർ കയറിയിട്ടില്ല. ക്രൂ മെമ്പേഴ്സിൽ മാറ്റമുണ്ട്, അവർ ഇപ്പോഴും പുതിയ ജോലിക്കാരെ കാത്തിരിക്കുകയാണ്, എന്നാൽ അവരെപ്പോൾ എത്തുമെന്ന് അവർക്ക് അറിയില്ല, അതിനാൽ എത്രനേരം ഇങ്ങനെ ഇരിക്കേണ്ടി വരുമെന്നും ആർക്കും അറിയില്ല. ഒരു പ്രശ്‌നവുമില്ല, താമസവുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന, പുറത്തു നിൽക്കുന്ന ജീവനക്കാരി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ അകത്ത് പൂട്ടിയിരിക്കുന്നു, കുറഞ്ഞത് 12 മണി വരെയെങ്കിലും ഇരിക്കേണ്ടി വരുമെന്ന് അവർ പറയുന്നു. വെള്ളമില്ല, ബാത്ത് റൂമില്ല, രസകരമായ യാത്രയ്ക്ക് നന്ദി !! " രാധിക ആപ്തേ കുറിച്ചു.
ദുരിതത്തിലായ യാത്രക്കാർ എയർപോർട്ട് ജീവനക്കാരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് വീഡിയോയിൽ കാണാം. എയർപോർട്ടിൽ നിന്ന് മുഖംമൂടി ധരിച്ച സെൽഫികളും രാധിക ആപ്‌തെ പങ്കുവെച്ചിട്ടുണ്ട്.
മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് ആപ്‌തെ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രത്തിൽ കത്രീന കൈഫും വിജയ് സേതുപതിയുമാണ് പ്രധാന അഭിനേതാക്കൾ.
Read More Entertainment Stories Here
- അയോധ്യയിൽ രാമക്ഷേത്രത്തിനരികെ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ
- സന്നിധാനത്തെത്തി അയ്യനെ വണങ്ങി ദിലീപ്; വീഡിയോ
- സ്നേഹപൂർവ്വം സുജയും അലക്സാണ്ടറും; ഓസ്ലർ വിജയം ആഘോഷിച്ച് അനശ്വരയും ആദമും
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
- മുംബൈ പൊലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറാണെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us