/indian-express-malayalam/media/media_files/2024/12/05/Tb3atmLiohNi64n8uhdE.jpg)
Qalb Ott Release: രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഖൽബ്' കഴിഞ്ഞ ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടാൻ ചിത്രത്തിനു സാധിച്ചിരുന്നില്ല. എന്നാൽ 11 മാസങ്ങൾക്കിപ്പുറം ചിത്രം ഒടിടിയിൽ എത്തിയപ്പോൾ വലിയ രീതിയിൽ സ്വീകാര്യത നേടുകയാണ്.
മഞ്ജു വാര്യർ നായികയായ 'മോഹൻലാൽ' എന്ന ചിത്രത്തിനു ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രമാണ് ഖൽബ്. ഫ്രാ​ഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് 'ഖൽബ്'ന്റെ നിർമ്മാണം. സാജിദ് യാഹിയയും സുഹൈൽ എം. കോയയും ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയി ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്.
സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, സോഷ്യൽ മീഡിയ താരങ്ങളായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Qalb OTT: ഖൽബ് ഒടിടി
ആമസോൺ പ്രൈം വീഡിയോയിൽ ആണ് ഖൽബ് സ്ട്രീം ചെയ്യുന്നത്. 146 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് 7.4 ആണ് IMDb റേറ്റിങ്.
Read More
- ആരാധകർ കാത്തിരുന്ന ആ കല്യാണ വീഡിയോ എത്തി
- അല്ലു അർജുൻ 'മല്ലു അർജുൻ' ആയതല്ല, ആക്കിയതാണ്!
- മോഹൻലാലിന്റെ കരിയറിലെ ഒരു അസാധാരണ വർഷം
- New malayalam OTT Release: നെറ്റ്ഫ്ളിക്സിലും പ്രൈമിലും കാണാം; ഏറ്റവും പുതിയ 12 മലയാള ചിത്രങ്ങൾ
- സ്വർണ്ണ പട്ടുസാരിയിൽ ശോഭിത, പാരമ്പര്യതനിമയിൽ നാഗചൈതന്യ; രാജകീയം ഈ വിവാഹം
- ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്; ആകാംക്ഷയിൽ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.