/indian-express-malayalam/media/media_files/2024/12/07/ZczxDJ9VxSz0uT5swGLz.jpg)
Pushpa 2 OTT Release Date
Pushpa 2 OTT Release Date & Platform: റെക്കോർഡുകൾ തകർത്തെറിഞ്ഞ് 1800 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടി അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'പുഷ്പ 2.' ഡിസംബർ 5ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.
സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. 2021ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് പുഷ്പ 2.
ആദ്യ ദിനം, ആഗോള ബോക്‌സ് ഓഫീസിൽ 282.91 കോടി രൂപ നേടിയ പുഷ്പ 2, ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു.
Pushpa 2 Ott: പുഷ്പ 2 ഒടിടി
നെറ്റ്ഫിക്സിലൂടെ പുഷ്പ 2 ഒടിടിയിലെത്തുമെന്നാണ് വിവിരം. റിപ്പോർട്ടുകൾ പ്രകാരം ജനുവരി 30- 31 തീയതികളിൽ പുഷ്പ 2 നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. 56 ദിവസങ്ങൾക്കു ശേഷം ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- NewmalayalamOTTReleases: ഏറ്റവും പുതിയ 9 മലയാളചിത്രങ്ങൾ ഒടിടിയിൽ
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
- ഡിറ്റക്ടീവായി മമ്മൂട്ടി, ഒപ്പം ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിവ്യൂ; Dominic And The Ladies Purse Review
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.