scorecardresearch

ഇത് അല്ലു അർജുൻ മാജിക്; അഡ്വാൻസ് ബുക്കിംഗിൽ ഞെട്ടിച്ച് പുഷ്പ 2

അല്ലുവിന്റെ ആദ്യ 1000 കോടി ചിത്രമായി പുഷ്പ 2 മാറുമോ? ശുഭപ്രതീക്ഷയോടെ നിർമാതാക്കൾ

അല്ലുവിന്റെ ആദ്യ 1000 കോടി ചിത്രമായി പുഷ്പ 2 മാറുമോ? ശുഭപ്രതീക്ഷയോടെ നിർമാതാക്കൾ

author-image
Entertainment Desk
New Update
Allu Arjun Pushpa 2 Advance Booking

llu Arjun's Pushpa 2 advance booking

Pushpa 2 The Rise Release:  അഡ്വാൻസ് ബുക്കിംഗിൽ തരംഗം തീർത്ത് അല്ലു അർജുന്റെ പുഷ്പ 2.  വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രം, അഡ്വാൻസ് ബുക്കിംഗിലൂടെ ഇതുവരെ നേടിയത് 50 കോടിയിൽ അധികമാണെന്ന് ട്രേഡ് വെബ്‌സൈറ്റ് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

400 കോടിയിലധികം ബജറ്റിൽ നിർമ്മിച്ച പുഷ്പ 2, 1000 കോടി ക്ലബ്ബിൽ കയറുമെന്ന ശുഭപ്രതീക്ഷയിലാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. അങ്ങനെയെങ്കിൽ, അല്ലുവിന്റെ ആദ്യ 1000 കോടി ചിത്രമായി പുഷ്പ 2 മാറും.

അല്ലു അർജുൻ നായകനായ ചിത്രം ഡിസംബർ 5ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിനു ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രീമിയർ ഷോകൾ നൽകിയിട്ടുണ്ട്. രണ്ട് സർക്കാരുകളും ഈ സംസ്ഥാനങ്ങളിലെ ടിക്കറ്റ് നിരക്ക് പരിധിയിൽ ഇളവ് വരുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ, 2024-ലെ നിലവിലുള്ള റെക്കോർഡുകളെ എളുപ്പത്തിൽ മറികടക്കാനും അല്ലു അർജുൻ്റെ ഏറ്റവും ഉയർന്ന ഗ്രോസറായി മാറാനും പുഷ്പയ്ക്കു കഴിയുമെന്ന് വ്യക്തം.ആഭ്യന്തര വിപണിയിൽ ചിത്രം ആദ്യദിനം 200 കോടിയെങ്കിലും നേടുമെന്നാണ് സാക്നിൽക്കിന്റെ പ്രെഡിക്ഷൻ.

2021ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് ഈ ചിത്രം. അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ എന്നിവരും ചിത്രത്തിലുണ്ട്. ഒപ്പം,  ജഗപതി ബാബുവും പ്രകാശ് രാജും അഭിനയിക്കുന്നു. 

Advertisment

Read More

New Release Rashmika Mandanna Fahadh Faasil Allu Arjun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: