/indian-express-malayalam/media/media_files/nhkIOtxPJBEu5PiQSZkQ.jpg)
വീണ്ടും നഷ്ടക്കണക്ക് പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന
വീണ്ടും നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കണക്കാണ് പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസ് ആയത് 17 ചിത്രങ്ങൾ. ഒരു സിനിമ പോലും ലാഭം നേടിയില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നത് നാല് സിനിമകൾ. ഇതും ലാഭത്തിൽ എത്തിയില്ല. 13 കോടി മുടക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി നേടിയത് 11 കോടി രൂപ. 10 കോടി മുടക്കിയ ഗെറ്റ് സെറ്റ് ബേബി ഒന്നര കോടി രൂപ പോലും നേടിയില്ല.
അഞ്ച് കോടിയിലേറെ മുടക്കിയ മച്ചാന്റെ മാലാഖ നേടിയത് 40 ലക്ഷം മാത്രം. രണ്ടര കോടി രൂപക്ക് നിർമിച്ച 'രണ്ടാം യാമം' ചിത്രത്തിന്റെ കളക്ഷൻ 80,000 രൂപ മാത്രമാണ് നേടിയതെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.'വെള്ളിത്തിര' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് 'വെള്ളിത്തിര' അവതരിപ്പിക്കുന്നത്.
Read More
- അന്ന് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു, ഇപ്പോൾ മോഹൻലാലിനൊപ്പവും; ഈ നടിയെ മനസ്സിലായോ?
- എമ്പുരാനിൽ ഒറ്റ ഷോട്ടിൽ പോലും ലാലേട്ടൻ ഡ്യൂപ്പിനെ യൂസ് ചെയ്തിട്ടില്ല: പൃഥ്വിരാജ്
- 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,' മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹന്ലാല്
- അയ്യനെ കണ്ട് അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ
- Empuraan: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; എമ്പുരാന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.