/indian-express-malayalam/media/media_files/2025/03/19/eAM15xUJlqFYifGWMH58.jpg)
Empuraan
മലയാള സിനിമാലോകം സമീപകാലത്തൊന്നും ഇത്ര പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന മറ്റൊരു ചിത്രമില്ല. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാന്റെ റിലീസിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഏവരും. കഷ്ടിച്ച് ഏട്ടു ദിവസങ്ങൾ മാത്രമേയുള്ളൂ എമ്പുരാൻ തിയേറ്ററുകളിലെത്താൻ.
സോഷ്യൽ മീഡിയയിൽ എങ്ങും എമ്പുരാൻ വിശേഷങ്ങളാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും കൗതുകങ്ങളുമെല്ലാം ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. എമ്പുരാനു പിറകിലെ യാത്രയെ കുറിച്ച് പല അഭിമുഖങ്ങളിലും പൃഥ്വി മനസ്സു തുറന്നിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിലെ സീനുകളിലൊന്നും മോഹൻലാൽ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നു വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്.
"എമ്പുരാനിൽ ഒറ്റ ഷോട്ടിൽ പോലും ലാലേട്ടൻ ഡ്യൂപ്പിനെ യൂസ് ചെയ്തിട്ടില്ല. ഒരൊറ്റ ഡ്യൂപ്പ് ഷോട്ടോ ഫേസ് റീപ്ലേസ്മെന്റ് ഷോട്ടോ ചെയ്തിട്ടില്ല. എല്ലാ സ്റ്റണ്ടും അദ്ദേഹം തനിയെ ആണ് ചെയ്തത്. ചിത്രം ഒടിടിയിൽ എത്തുമ്പോൾ ഓരോ സീനും നിർത്തി നിർത്തി പോസ് ചെയ്ത് നിങ്ങൾക്ക് പരിശോധിക്കാനാവും. അത്രയേറെ ഫിറ്റും അത്ലറ്റിക്കുമാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീക്വൻസുകൾ ചെയ്യുക തന്നെ ആനന്ദമാണ്," പൃഥ്വിയുടെ വാക്കുകളിങ്ങനെ.
View this post on InstagramA post shared by BIGG BOSS malayalam © (@bigbossmalayalaminsta)
Read More
- 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം,' മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹന്ലാല്
- അയ്യനെ കണ്ട് അനുഗ്രഹം തേടി മോഹൻലാൽ ശബരിമലയിൽ
- Empuraan: മലയാള സിനിമ ചരിത്രത്തിൽ ആദ്യം; എമ്പുരാന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് മോഹൻലാൽ
- Empuraan Trailer: എല്ലാവരും കാത്തിരിക്കുന്ന ആ ട്രെയിലർ ആദ്യം കണ്ടത് തലൈവർ; ഫാൻ ബോയ് മൊമന്റ് പങ്കിട്ട് പൃഥ്വിരാജ്
- ബ്രോ ഡാഡിയിൽ ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി; വെളിപ്പെടുത്തി പൃഥ്വിരാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.