scorecardresearch

'ആന്റെണി പെരുമ്പാവുരിന്റെ പോസ്റ്റ് ഒഴിവാക്കാമായിരുന്നു' സിനിമാ തർക്കത്തിൽ പ്രതികരണവുമായി ലിസ്റ്റൻ സ്റ്റീഫൻ

സിനിമാ സമരം കൂട്ടായതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി

സിനിമാ സമരം കൂട്ടായതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
listin Stephen

ലിസ്റ്റൻ സ്റ്റീഫൻ

സിനിമാ മേഖലയിലെ തർക്കത്തിൽ പ്രതികരിച്ച് നിർമാതാവും  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍.സിനിമാ സമരം കൂട്ടായതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കിസിനിമാ സംഘടകൾക്കിടയിൽ പ്രശ്‌നങ്ങളിൽ ഇല്ലെന്ന് ലിസ്റ്റൻ സ്റ്റീഫൻ പറഞ്ഞു.

Advertisment

ഒരു ആര്‍ട്ടിസ്റ്റിനെ ഉദ്ദേശിച്ചല്ല സുരേഷ് കുമാറും പറഞ്ഞത്. ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാര്‍ പറഞ്ഞതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു."സുരേഷ് കുമാറിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല അദ്ദേഹം പറഞ്ഞത്. പലനിർമാതാക്കളുടെയും അവസ്ഥയാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ നിർമാണ ചെലവ് കൂടിയെന്നത് യാഥാർഥ്യമാണ്". -ലിസ്റ്റൻ സ്റ്റീഫൻ വ്യക്തമാക്കി

"ആന്റെണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമായിരുന്നു.ബിസിനസ് നടക്കാൻ പോകുന്ന എംമ്പുരാനെപ്പറ്റി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാണ്ടേതായിരുന്നുവെന്ന് സുരേഷ് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ലായിരുന്നു.  സംയുക്ത യോഗത്തിന് ശേഷം എടുത്ത തീരുമാനം ആയിരുന്നു"- ലിസ്റ്റൻ സ്റ്റീഫൻ വെളിപ്പെടുത്തി.

Advertisment

"പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നു. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാന്‍ പറ്റും എന്നും ചര്‍ച്ച ചെയ്തിരുന്നു. ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് അയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്‌റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും പാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്."-ലിസ്റ്റൻ സ്റ്റീഫൻ പറഞ്ഞു.

ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരായതിനാല്‍ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും ജനറല്‍ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്ന കത്താണ് അമ്മയില്‍നിന്ന് ലഭിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Read More

Listin Stephen Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: